മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവനടിമാരില്‍ ഒരാളാണ് അന്ന രേഷ്മ രാജന്. ഒരു പക്ഷേ അന്നാ രാജന് എന്നു പേര് കേട്ടാല്‍ അറിയാത്തവര്‍ അംഗമാലി ഡയറീസ്സിലെ ലിച്ചിയെ ഉറപ്പായും ഓര്‍ക്കുന്നുണ്ടാകും. ലഹരിയുടെ ആലസ്യത്തില്‍ പതറുന്ന കാലുകളുമായി അസ്സമയത്ത് അസ്സമയത്ത് നടന്നു നീങ്ങുന്ന അവള് അപ്രതീക്ഷിതമായി സുഹൃത്തിനോട് തന്റെ പ്രണയം പങ്ക് വക്കുന്നു. കുറുംബുകള് ഒളിപ്പിച്ച തന്റേടിയായ പെണ്‍കുട്ടി. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്തരത്തില്‍ പ്രണയം വെളിപ്പെടുത്തുന്ന രംഗം അതിനു മുന്‍പോ ശേഷമോ മലയാളികള്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ആ കഥാപാത്രത്തിന്റെ കോര്‍ തന്നെ ആ രംഗം ആണെന്നതാണ് വാസ്തവം. ഒരു തുടക്കക്കാരി എന്ന തോന്നല്‍ ഉണ്ടാക്കാതെ തികഞ്ഞ കയ്യടക്കത്തോടെ ആ കഥാപാത്രം ഗംഭീരമാക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു

0ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അന്ന എന്നാണ് പേരെങ്കിലും ലിച്ചി എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. നായികയായി വന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ സ്വന്തം പേരിനൊപ്പം ചെര്ക്കപ്പെടുക എന്നത് വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സമൂഹ മാധ്യമത്തില്‍ ഏറെ സജീവമായ ഇവര്‍ കഴിഞ്ഞ ദിവസ്സം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചില ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും നിരവധി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങുന്നതിനും കാരണമായി.

“എന്റെ പുതിയ പ്രണയം കണ്ടെത്തിയിരിക്കുന്നു” എന്ന അടിക്കുറിപ്പോട് കൂടി രാത്രി നടത്തിയ ബൈക്ക് സവാരിയുടെ ചിത്രങ്ങളാണ് നടി ഇതിനോടൊപ്പം പങ്ക് വെച്ചിരിക്കുന്നത്. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറെ പ്രേക്ഷക അംഗീകാരവും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ ഭാര്യയായി അന്ന മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു.