തന്‍റെ കയ്യിലെ റ്റാറ്റൂവിന്‍റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി യുവനടി

സിനിമ പോലെ തന്നെ ടെലിവിഷന്‍ സീരിയലുകളും പൊതുവേ ഏറെ താല്‍പര്യത്തോടെ വീക്ഷിക്കുകയും അതിലെ അഭിനതാക്കളെ താരപരിവേഷത്തോടെ നോക്കിക്കാണുന്നവരുമാണ് നമ്മള്‍ മലയാളികള്‍. ഇന്ന് ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പല താരങ്ങളും തങ്ങളുടെ ദൃശ്യ മാധ്യമ സപര്യ ആരംഭിക്കുന്നത് ടെലീ സീരിയലുകളിലൂടെ ആണ്. അതുകൊണ്ട് തന്നെ നമ്മള്‍ മലയാളികള്‍ക്ക് ചിര പരിചിരിതാണ് ഒട്ടുമിക്ക സീരിയല്‍ താരങ്ങളും.

അത്തരത്തില്‍ ജനപ്രിയ പരംബരകളിലൂടെ  പ്രേക്ഷക പ്രീതി സംബാതിച്ച താരമാണ് അമൃത നായര്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ കുടുംബ വിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇവര്‍ അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരുന്നത് പ്രശസ്ത ഗായകന്‍ എം ജീ ശ്രീകുമാര്‍ ആയിരുന്നു.  പരിപാടിക്കിടയില്‍ അമൃതയുടെ കയ്യിലെ ടാറ്റൂവിനെക്കുറിച്ച് അദ്ദേഹം ചോദിച്ചറിയാന്‍ ശ്രമിക്കുകയുണ്ടായി. ഇതിന് അമൃത നല്കിയ മറുപടി ഓണ്ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു.  എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് തന്‍റെ കയ്യിലെ റ്റാട്ടൂവിന് പിന്നിലുള്ള രഹസ്യം അമൃത വെളിപ്പെടുത്തിയത്.

എം ജീ ശ്രീകുമാറിന്‍റെ ചോദ്യത്തിന് തന്‍റെ കയ്യില്‍ ഒരു പൂമ്പാറ്റയെ ആണ്
പച്ച കുത്തിയിരിക്കുന്നത് എന്നാണ്  അമൃത ആദ്യം പറഞ്ഞത് . എന്നാല്‍ കണ്ടിട്ട്  തേളിനെ പോലെയുണ്ടെന്ന് ആണ് എം ജീ ശ്രീകുമാര്‍ പ്രതികരിച്ചത്. അപ്പോഴാണ് നേരത്തെ അവിടെ ഒരു ഒരു പേരായിരുന്നു എഴുതിയിരുന്നത് എന്നു അമൃത മറുപടി നല്കിയത്. പിന്നീട് ആ പേര് മറയ്ക്കാന്‍ വേണ്ടി താന്‍ തന്നെ ചെയ്ത ഡിസൈന്‍ ചെയ്ത ടാറ്റു ആണ് ഇതെന്ന രഹസ്യം അമൃത പങ്ക് വച്ചത്.  അപ്പോള്‍ ആ പേര് എന്താണ് എന്നായി അദ്ദേഹത്തിന്‍റെ ചോദ്യം.  

ഒടുവില്‍ താന്‍ ആദ്യം കയ്യില്‍ ടാറ്റു ചെയ്തിരുന്നത് ശ്രീ എന്ന പേരായിരുന്നുവെന്ന് അമൃത പറഞ്ഞു. തങ്ങള്‍ക്കിടയില്‍ വല്ലാത്ത  സ്വര ചേര്‍ച്ചയില്ലായ്മ ഉണ്ടായി. പരസ്പരം ഒരിയ്ക്കലും  ഒത്തു പോകില്ലെന്ന് മനസിലാക്കിയതിനാല്‍ നീണ്ട ഒരു  വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വേര്‍പിരിയുകയായിരുന്നുവെന്ന് അമൃത അറിയിച്ചു.

Leave a Reply

Your email address will not be published.