‘എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ, നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആഗ്രഹിക്കുന്നില്ല,മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം’;ഫേസ്ബുക്കിൽ എഴുതിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കാസർഗോഡ്: ഫേസ്‌ബുക്കിൽ പോസ്റ്റിട്ടശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ . അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകൻ പ്രഫുലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.24 വയസായിരുന്നു . നിർമ്മാണം പൂർത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് ആണ് പ്രഫുൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം നടന്നത് . ആത്മഹത്യക്ക് തൊട്ട് മുൻപ് പ്രഫുൽ ഫേസ്‌ബുക്കിൽ ഇതുസൂചിപ്പിക്കുന്ന കുറിപ്പും പങ്കുവെച്ചിരുന്നു.

‘എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം’ എന്നായിരുന്നു പ്രഫുൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു യുവാവിന്റെ ആത്മഹത്യ. അമ്മ രമണി ഹോംനഴ്‌സ് ജോലിക്ക് പോവുകയും സഹോദരൻ രാഹുൽ പിതൃസഹോദരന്റെ വീട്ടിലും താമസമായതി നാൽ വീട്ടിൽ പ്രഫുൽ തനിച്ചാണ് താമസിച്ചിരുന്നത് .

ഇന്നലെ വൈകീട്ട് അനുജൻ രാഹുൽ വീട്ടിലെത്തിയപ്പോൾ ആണ് പ്രഫുലിനെ മുറിക്കകത്തു കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റെ നിലവിളി കേട്ട് എത്തിയ അയൽവാസികൾ ചേർന്ന് തൂങ്ങിക്കിടക്കുന്ന കെയർ അഴിച്ചുമാറ്റി അതിഞ്ഞാലിലെ മൻസൂർ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

‘കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടതാടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം. പക്ഷേ ഇതുരണ്ടും ഭഗവാൻ എനിക്ക് തന്നിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിലും പ്രഫുൽ കുറിച്ചിട്ടുണ്ട്. പ്രഫുലിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.