മാനസയുടെ കൊലപാതകം; സുഹൃത്തുക്കളെ ചോദ്യം ചെയ്തു; രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്

കണ്ണൂർ : കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ കൊലയ്ക്ക് ഉപയോഗിച്ച തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തൽ . ഇതിനായി ഈ മാസം 12 നാണ് ഇയാൾ സുഹൃത്തിനൊപ്പം ബിഹാറിലേക്കു പോയതെന്നും ഇവിടെ നിന്ന് തോക്കുലഭിക്കുമെന്ന വിവരം ലഭിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്നും പൊലിസ് പറഞ്ഞു . രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നതിന്റെ പിന്നാലെ പോയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്.

തോക്കിന്റെ ഉറവിടം സംബന്ധിച്ച്‌ പൊലിസിന് നേരത്തെ സൂചനയൊന്നുമുണ്ടായിരുന്നില്ല. അടുത്തകാലത്ത് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകൾ അടക്കം പൊലിസ് പരിശോധിച്ചിരുന്നു. മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചു . കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പുതിയ വിവരങ്ങൾ ലഭിച്ചത് .

കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ചത് പഴയ നാടൻ തോക്കായിരുന്നു . 7.62 എംഎം പിസ്റ്റളാണ് കൊലചെയ്യാൻ ഉപയോഗിച്ചത് . ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത് . ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യുകയുമായിരുന്നു. തോക്ക് പണം നൽകി വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നായിരുന്നു പൊലിസ് സംശയിച്ചിരുന്നത്. 

കൂടാതെ ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ  മറ്റൊരു പ്രണയം തകർന്ന ശേഷമാണ് രാഖിൽ മാനസയെ പരിചയപ്പെട്ടത്  .അതേസമയം കൊലപാതകത്തിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളിൽ നാല് തവണ രാഖിൽ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് സുഹൃത്ത് ആദിത്യൻ പറഞ്ഞു. രാഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യൻ. ആദിത്യനുമൊത്ത് ഇന്റീരിയർ ഡിസൈനിങ് ബിസിനസ് ആണ് നടത്തിയിരുന്നത്. അവളെ മറക്കാൻ കഴിയില്ലെന്ന് രാഖിൽ പറയുമായിരുന്നുവെന്നും ആദിത്യൻ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.