ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മ പണം വാങ്ങി കാമുകനും സുഹൃത്തിനും വിറ്റു

പത്തനംതിട്ട : ആറന്മുളയിൽ 13 കാരിയായ പെൺകുട്ടിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റതായി കേസ് . പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു . പീഡന വാർത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് സ്വന്തം മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.

കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ കായംകുളം സ്വദേശിയായ ബിപിൻ, ഇയാളുടെ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു . ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി . ടിപ്പർ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകൻ.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത് . നാൽക്കാലിക്കൽ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ അറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു .ഇതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ പിറ്റേന്ന് തന്നെ പതിമൂന്നുകാരി വീട്ടിൽ മടങ്ങി എത്തുകയും ചെയ്തു. പഞ്ചായത്തംഗം ആണ് ഈ വിവരം പൊലീസിൽ അറിയിച്ചത് .

പൊലീസെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് . വൈദ്യ പരിശോധനയിലും പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്.

അമ്മയുടെ കാമുകനായ ലോറി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേർന്ന് തന്നെ ബൈക്കിൽ കയറ്റി കൊണ്ടു പോയി. പലയിടങ്ങളിലും വച്ച് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി .

സംഭവത്തിൽ അമ്മയുടെ പങ്കു കൂടി പൊലീസ് അന്വേഷിച്ചു വരുകയാണ്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അമ്മയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ പ്രത്യേക കേന്ദ്രത്തിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അതേ സമയം,

സർക്കാരിൻ്റെ സംരക്ഷണ കേന്ദ്രത്തിലുള്ള പെൺകുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.

Leave a Reply

Your email address will not be published.