ഭർത്താവിനും മക്കൾക്കും ജ്യൂസിൽ വിഷം ചേർത്ത് നൽകി ; മക്കൾ മരിച്ചു; യുവതിയും കാമുകനും പോലീസ് പിടിയിൽ

കെയ്‌റോ : തന്റെ കാമുകനുമായി കൂടിയാലോചിച്ച്‌ യുവതി ഭർത്താവിനും സ്വന്തം മക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊല്ലാൻ ശ്രമം . ആറ് വയസ്സിനും ഒമ്ബത് വയസ്സിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾക്കും ഭർത്താവിനും ജ്യൂസിൽ വിഷം ചേർത്ത് നൽകിയാണ് യുവതി കൊലപ്പെടുത്താൻ ശ്രമിച്ചത് . മൂന്ന് കുട്ടികളും തത്ക്ഷണം തന്നെ കൊല്ലപ്പെട്ടു . ഈജിപ്തിലാണ് മനുഷ്യ മനസ്സിനെ നടുക്കിയ സംഭവം നടന്നത് . പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ഗൾഫ് മാധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തത് .

32കാരനായ ഭർത്താവ് തെക്കൻ ഈജിപ്തിലെ ക്വിന ഗവർണറേറ്റിലുള്ള ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് . മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടായിരുന്ന യുവതി ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ഇയാളുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി  .

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ : മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടായിരുന്ന യുവതി ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ കാമുകനുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. യുവതിയുടെ 26 കാരനായ കാമുകൻ ജ്യൂസ് പാകെറ്റിൽ വിഷം കുത്തിവെച്ച്‌ ഭർത്താവിനും മക്കൾക്കും നല്കാൻ യുവതിയുടെ കൈവശം നൽകുകയായിരുന്നു . 26 കാരിയായ യുവതി വിഷം ചേർത്ത ജ്യൂസ് ഭർത്താവിനും മക്കൾക്കും നൽകി. കാലാവധി കഴിഞ്ഞതും പഴകിയതുമായ ജ്യൂസ് കുടിച്ചത് മൂലമുണ്ടായ ഭക്ഷ്യ വിഷബാധയാണ് മരണകാരണമെ ന്ന് യുവതി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു .

എന്നാൽ യുവതിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . തുടന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു .

Leave a Reply

Your email address will not be published.