ഇവിടെ ഒരു പെൺകുട്ടിയും ഒന്നും തുറന്നു പറയാത്തത് ഇതുകൊണ്ടാണ്, ആർക്കും നീതി ലഭിക്കാത്ത സ്ഥിതിയാണ്;സ്ത്രീധന പീഡന പരാതിയിൽ നടപടിയെടുക്കാത്തതിനെതിരെ പൊട്ടിത്തെറിച്ചു പെൺകുട്ടി

കൊച്ചി : ‘വിസ്മയയെ പോലെ താനും മരിക്കണമായിരുന്നു. എങ്കിൽ കുറ്റവാളികളികളെ അറസ്റ്റു ചെയ്യുമായിരുന്നു. ഇവിടെ ഒരു പെൺകുട്ടിയും ഒന്നും തുറന്നു പറയാത്തത് ഇതുകൊണ്ടാണ്. ആർക്കും നീതി ലഭിക്കാത്ത സ്ഥിതിയാണ്.’എറണാകുളത്തെ സ്ത്രീധന പീഡന പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതിനെതിരെ പൊട്ടിത്തെറിച്ചു പെൺകുട്ടി.

പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തട്ടില്ല. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായി പീഡനത്തിനിരയായ പെൺകുട്ടി ആരോപിച്ചു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്‌സൺ മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്തിരുന്നു. ആദ്യ പരാതിയിൽ നടപടി എടുക്കാത്ത പൊലീസ് വീണ്ടും കേസെടുത്തെങ്കിലും ഇരയായ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പെൺകുട്ടിയുടെ ഭർത്താവും മാതാപിതാക്കളും മുൻകൂർ ജാമ്യപേക്ഷ നൽകി. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്നതിനാലാണ് അറസ്റ്റ് നടക്കാത്തതെന്ന് പെൺകുട്ടി ആരോപിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷൻ കൗൺസിലും ആരോപിച്ചു.ആദ്യ പരാതിയിൽ നടപടിയെടുക്കാത്തതിന് വനിത കമ്മീഷനും പോലീസിനെ വിമർശിച്ചിരുന്നു. 

ഭർത്തൃവീട്ടിൽ ഒട്ടനവധി പീഡനകളാണ് മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. രണ്ടുവർഷം മുമ്ബാണ് പച്ചാളം സ്വദേശി ജിപ്‌സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പൊതു ജീവിതത്തിൽ തുടക്കം മുതൽ തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി. തന്റെ സ്വർണാഭരണങ്ങളും വീട്ടിൽനിന്ന് കൂടുതൽ പണവും ആവശ്യപ്പെട്ടുകൊണ്ട് ആദ്യം ഭർത്താവ് നിബന്ധനകൾ തുടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു. തങ്ങൾക്ക് പുതിയ ഫ്‌ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവൻ സ്വർണ്ണാഭരണങ്ങൾ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നാൽ പെൺകുട്ടി വഴങ്ങി കൊടുത്തില്ല. തുടർന്ന് ഇയാൾ മർദ്ദനമുറകൾ ആരംഭിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെയായിരുന്നു മർദ്ദനം.

രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താൽ ആണ് എല്ലാം സഹിച്ചത്. സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവ് ജിപ്‌സണും അയാളുടെ മാതാപിതാക്കൾക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി.മരുമകന്റെയും കുടുംബത്തിന്റെയും ആക്രമണത്തിൽ കാലൊടിഞ്ഞു വാരിയെല്ല് തകർന്നു ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്

Leave a Reply

Your email address will not be published.