ട്രാൻസ്ജെന്‍ഡര്‍ വേഷത്തെക്കുറിച്ച് കുഞ്ഞിക്ക

കുഞ്ഞിക്ക എന്ന പേരില്‍ മലയാളികള്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം പോലെ തന്നെ നിരവധി അന്യദേശാ ഭാഷകളിലും തന്‍റെ സാന്നിധ്യം ഇതിനോടകം അറിയിച്ചിട്ടുണ്ട്.  ഇന്ന് മലയാളത്തില്‍ നിന്നും ദേശീയ തലത്തില്‍ പോലും  തിളങ്ങി നില്‍ക്കുന്ന യുവതാരമാണ് അദ്ദേഹം. വളരെ ചെറിയ കലയാളവിനുള്ളില്‍ വ്യത്യസ്ഥമായ നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞു.   

ഒരിക്കല്‍ തന്നെ തേടി ഒരു ട്രാന്സ്ജെന്‍റര്‍  കഥാപാത്രം ചെയ്യാനുള്ള അവസ്സരം വന്നതായി അദ്ദേഹം ഒരു ഇന്റെര്‍വ്യൂവില്‍ പറയുകയുണ്ടായി.  . സൂപ്പര്‍ ഡീലക്‌സില്‍ വിജയ് സേതുപതിയും അസുരനില്‍ ധനുഷും ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഏതായിരിക്കും തിരഞ്ഞെടുക്കുക എന്ന ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിജയ് സേതുപതി അവതരിപ്പിച്ച അത്തരം ഒരു  കഥാപാത്രം ചെയ്യാന്‍ തനിക്ക് ഒരിയ്ക്കലും കഴിയുമെന്ന്  തോന്നുന്നില്ലന്നു അദ്ദേഹം പറഞ്ഞു.   . തനിക്ക് മുന്‍പ്  ഒരു ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു നടനെന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാന്‍ കുറിച്ചുകൂടി അനുഭവജ്ഞാനം വേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ ജന്‍മദിനം . ഇതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലും പുറത്തും ഉള്ള നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ സൗബിനൊപ്പം പുതിയൊരു പ്രൊജക്റ്റ് കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു.  ഓതിരം കടകം എന്നാണ് ചിത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.  അതുപോലെ തന്നെ  ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലും ദുല്‍ഖര്‍ ആണ് നായകന്‍.

റോഷന്‍ ആന്‍ഡ്രസിന്‍റെ സംവിധാനത്തില്‍ പുറത്തുവന്ന  സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. സുകുമാര കുറുപ്പിന്റെ ജീവിതമാണ് കുറിപ്പ് പറയുന്നത് . സല്യൂട്ടില്‍ ഒരു പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

Leave a Reply

Your email address will not be published.