നായകനായും ഹാസ്യ താരമായും മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന നടനാണ് മുകേഷ്. ഇടതു പക്ഷ അനുഭവിയായ അദ്ദേഹം രാഷ്ട്രീയത്തിലും വളരെ സജീവമാണ്. കൊല്ലം എം എല്‍ എ ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് രണ്ടാം ഭാര്യയായ മേതില്‍ ദേവികയുമായുള്ള വിവാഹമോചന കേസിലൂടെയാണ്. മുന്‍ ഭാര്യ നടി സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിച്ചത്. 9 വര്‍ഷത്തോളമുള്ള ദാംബത്യത്തിന് ശേഷം ഈ ബന്ധവും കഴിഞ്ഞ ദിവസ്സം അവസ്സാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ വീണ്ടും ഉയര്‍ന്നുവരുന്നത് കാരുണ്യ ലോട്ടറിയുടെ പരസ്യവുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങളാണ്.

രോഗികള്‍ക്കും മറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വേണ്ടി കേരള സ്ര്ക്കാര് ആരംഭിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തിനായി മുകേഷ് കൈപ്പറ്റിയത് ആറുലക്ഷം രൂപയോളമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സൌജന്യമായി അഭിനയിച്ച ഈ പരസ്യചിത്രത്തിനാണ് മുകേഷ് ആറ് ലക്ഷം രൂപയോളം പ്രതിഫലം കൈപ്പറ്റിയത്. . 2013ലായിരുന്നു ഈ സംഭവം.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തിയ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, പ്രിയദര്ശന്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, ദിലീപ്, അശോകന്, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്, കാവ്യ മാധവന്, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ ജയന്, മുകേഷ്, കെ എം മാണി തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ഈ പരസ്യത്തിനാണ് മുകേഷ് പ്രതിഫലമായി 6 ലക്ഷം വാങ്ങിയത് എന്നാണ് ആരോപണം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പലരും ഈ പരസ്യചിത്ത്രത്തിന് യാതൊരു പ്രതിഫലവും കൈപ്പറ്റാതെയാണ് അഭിനയിച്ചത്. വിവരാവകാശ നിയമം അനുസരിച്ചാണ് ഈ തെളിവുകള്‍ ഇപ്പോള്‍ ഈ തെളിവുകള്‍ പുറത്ത് വന്നത്