“എന്‍റെ ആ ഒരു കഴിവിലാണ് വാണി വിശ്വനാഥ് വീണു പോയത്” ബാബുരാജ്. ഒരിയ്ക്കല്‍ വാണി വിശ്വനാഥ് തന്‍റെ ഫ്ലാറ്റിലെത്തിയ കഥ ബാബുരാജ് പറയുന്നു

മലയാളികള്‍ക്ക് വളരെയേറെ സുപരിചിതമായ താര കുടുംബമാണ്  ബാബുരാജിന്റേത്. നിരവധി വില്ലന്‍, ഉപനായക  വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം  ഇപ്പോള്‍ അനേകം ഹാസ്യകഥാപാത്രങ്ങളിലൂടെ അഭിനയത്തിന്‍റെ പുത്തന്‍ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്. പ്രശസ്ത നടിയും മലയാളത്തിന്റെ ആക്ഷന്‍ ഹീറോയിനുമായ വാണി വിശ്വനാഥിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. വില്ലന്‍ നായികയെ വിയവഹം കഴിച്ച അപൂര്‍വത എന്നാണ് ഈ താര വിവാഹത്തെ കുറിച്ച് പൊതുവേ പറയാറുള്ളത്. ബാബുരാജിന്റെയും വാണി വിശ്വനാഥിന്റെയും പ്രണയവും വിവാഹവും എല്ലാക്കാലത്തും മലയാളികള്‍ക്ക് ഏറെ താല്പര്യമുള്ള വിഷയം തന്നെ ആണ്.

  

വാണി വിശ്വനാഥ് തന്നെ പ്രണയിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ വിശദമാക്കുകയുണ്ടായി. വാണിയെ താന്‍ പ്രണയത്തില്‍ അകപ്പെടുത്തുന്നത് തന്നെ പാചകത്തിലൂടെ ആണെന്ന് അദ്ദേഹം പറയുന്നു. ഒരിയ്ക്കല്‍ തന്‍റെ ഫ്ലാറ്റില്‍ എത്തിയ വണിക്ക് താന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും പാചകം ചെയ്തു നല്കി . പൊതുവേ ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രം ലഭിക്കുന്ന ആഹാരമാണെന്നാണ് വാണി ധരിച്ചു വച്ചിരുന്നത്. തന്‍റെ ആ പാചക വൈദക്‍ത്യത്തില്‍  ആണ് വാണി വീണതെന്ന് അദ്ദേഹം പറയുന്നു.  തന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് ഒരുപക്ഷേ വാണി കരുതിക്കാണുമെന്ന് തമാശരൂപേണ അദ്ദേഹം പറയുന്നു.  

വാണിയും ബാബുരാജും വളരെ കുറച്ച് ചിത്രങ്ങളിലെ ഒരുമിച്ച് അഭൂനയിച്ചിട്ടുള്ളൂ.   വിവാഹത്തിന് മുന്പും വളരെ ആരോഗ്യകരമായ ഒരു സൌഹൃദം സൂക്ഷിച്ചിരുന്ന ഇവര്‍ വളരെ സംതൃപ്തമായ ഒരു കുടുംബ ജീവിതം ആണ് ഇപ്പോള്‍ നയിക്കുന്നത്. ആഷിഖ് അബുവിന്‍റെ  സംവിധാനത്തില്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് തന്‍റെ ക്ലീഷേ വില്ലന്‍ വേഷങ്ങളില്‍ നിന്നും പുറത്തുകടക്കുന്നത്. ഇന്ന് മലയാളത്തിലെ മികച്ച സ്വഭാവ നടനാണ് അദ്ദേഹം.  

Leave a Reply

Your email address will not be published.