
സിനിമാ ജീവിതത്തിലും രാഷ്ട്രീയ ജീവിത്തത്തിലും സംശുദ്ധിയുടെ പ്രതീകമാണ് സുരേഷ് ഗോപി.ഒരു വ്യക്തി എന്ന നിലയില്‍ ഏവരും ആദരിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വിഭിന്നമായ രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുമ്പോഴും മനസ്സ് കൊണ്ട് അദ്ദേഹത്തെ അനുകൂലിക്കുകയും ഐക്കപ്പെടുകയും ചെയ്യുന്നവരാണ് സിംഹഭാഗവും. ഒരിക്കല്‍ സംവിധായകരയ സിദ്ധിഖും ലാലും തന്റെ മനസിന്റെ ദുഃഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്ന കഥ അദ്ദേഹം പങ്ക് വയ്ക്കുകയുണ്ടായി. .
തനിക്ക് അന്ന് മനസ്സിന് എന്തൊക്കെയോ വിഷമം ഉണ്ടായിരുന്നു. വളരെ വേഗം വിഷാദത്തിലകപ്പെടുന്ന ആളാണ് താനെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന ഉപദേശത്തോടെ സിദ്ധിക്കും ലാലും തന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു.

ഇതൊന്നും കഴിക്കില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും എല്ലാം ശരിയാക്കി തരാം എന്ന ഉറപ്പിന്മേല് ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു ധീരനാക്കി തിരികെ കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥ വന്നുവെന്ന് സുരേഷ് ഗോപി പറയുന്നു.തനിക്ക് ഏറ്റവും വലിയ ലഹരി സിനിമായാണെന്നും ചില കഥാപാത്രങ്ങള്‍ ഇന്നും തന്നെ മത്ത് പിടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ഈ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ചിലപ്പോള്‍ ഒരു രംഗത്തിലെ പ്രകടനം ഒരു വര്‍ഷത്തേക്ക് വരെ നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാത്ത ഒരു ലഹരിയാണെന്നും സുരേഷ് ഗോപി പറയുന്നു.