പുരുഷന്‍മാര്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ നഗ്നത ഒരു പ്രശ്നം അല്ലേ ഒരു ഫോട്ടോ ഇട്ട് പുലിവാല് പിടിച്ച കഥ

ബാലതാരമായും നായികയായും മലയാളത്തില്‍ നന്നേ ചെറിയ പ്രായം മുതല്‍ തന്നെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സനുഷ. മറ്റേതൊരു നടിയേക്കളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇവര്‍. തന്‍റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ സനൂഷ പങ്ക് വയ്ക്കാറുണ്ട്. സമീപ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ സനുഷ പങ്ക് വച്ച ചെയ്ത ഒരു ഫോട്ടോ ഡിലീറ്റ് ആയി. എന്നാല്‍ ഫോട്ടോ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തതിന് തൊട്ട് പിന്നാലെ അതേ ചിത്രം തന്നെ എഡിറ്റിംഗ് നടത്തി സനുഷ വീണ്ടും പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില സാനുഷ സംസാരിച്ചു.

ഇന്‍സ്റ്റഗ്രാമില്‍  മമ്മൂക്കയുടെ ഒപ്പം അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് താന്‍ ഇട്ടത്. കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റഗ്രാം രണ്ടുവട്ടം അത് ഡിലീറ്റ് ചെയ്യുകയുണ്ടായി. മൂന്നാമത്തെ പ്രാവശ്യം ഒരു  പൂവ് വെച്ച്‌ അതേ ഫോട്ടോ ഇട്ടു. ആ ഫോട്ടോയ്ക്ക് പിന്നില്‍ വലിയ ഒരു കഥയുണ്ട്. തന്നെ സംബന്ധിച്ച്‌ ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രം. തന്‍റെ മുഖം
ആദ്യമായി  ഒരു സിനിമാപോസ്റ്ററില്‍ വന്നത് അതിലാണ്.

അതുമായി കൂട്ടിവായിക്കാവുന്ന നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. എന്നാല്‍ ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ സ്വയം ചോദിച്ചു.   ഒരു നടനോ പുരുഷമോഡലോ ഇത്തരം ഒരു ചിത്രമിട്ടാല്‍ അതില്‍ നഗ്നതയുടെ പ്രശ്‌നമില്ല.എന്നാല്‍ പെണ്‍കുട്ടി ഇട്ടാല്‍ മാത്രം അതിനെ എതിര്‍ക്കുന്നു. അതൊരു കുരുത്തം കെട്ട ചോദ്യമായി തോന്നിയപ്പോഴാണ് മറ്റൊരു കുരുത്തക്കേട് ഒപ്പിക്കാം എന്ന മട്ടില്‍ ആ ഫോട്ടോയ്ക്ക് മുകളില്‍ ഒരു പൂവ് വെച്ചതെന്ന് സനുഷ പറയുന്നു.

ചെറുപ്പത്തിലെ ന്യൂഡിറ്റി മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ് എന്ന കുറിപ്പോടെയാണ് എഡിറ്റ് ചെയ്ത ഫോട്ടോ സനുഷ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം പെട്ടു എന്നാണ് ഫോട്ടോയ്ക്ക് താഴെയുള്ള ചില കമന്റുകള്‍. മമ്മൂക്കയുടെ തോളത്തിരിക്കാന്‍ ഭാഗ്യം വേണമെന്നുള്ള ചില കമന്റുകളും കാണാം

Leave a Reply

Your email address will not be published.