അര്‍ജുന്‍ റെഡ്ഡിയിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഒരു മലയാളി താരം

യുവാക്കളുടെ ഹരമാണ് അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രലൂടെ ഏവരുടെയും പ്രിയങ്കരനായി മാറിയ വിജയ് ദേവരക്കൊണ്ട എന്ന തെലുങ്ക് സൂപ്പര്‍ താരം.    ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യയൊട്ടാകെ  താരമാവാന്‍ അദ്ദേഹത്തിനായി . നിരവധി ഭാഷകളില്‍  റീമേയ്ക്ക് ചെയ്‌ത ഈ ചിത്രം ഒട്ടുമിക്ക  ഭാഷകളിലും  വിജയമായിരുന്നു. ഈ ചിത്രത്തില്‍ ശാലിനി പാണ്ഡെയായിരുന്നു ഇദ്ദേഹത്തിന്‍റെ നായിക വേഷം ചെയ്തത്.  എന്നാല്‍ ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് ഒരു മലയാളി താരത്തെ ആയിരുന്നു. മറ്റാരുമല്ല ഏവര്‍ക്കും സുപരിചിത ആയ  മലയാളി താരം പാര്‍വതി നായരായിരുന്നു അത് .

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ Q A സെക്ഷനുമായി ബന്ധപ്പെട്ട്
ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് പാര്‍വതി അര്‍ജ്ജുന്‍ റെഡ്ഡിയിലെ കഥാപാത്രത്തെ നഷ്ടമായതിനെക്കുറിച്ച് മനസ്സ് തുറന്നത്. താന്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നു ആ ചിത്രം എന്ന് അവര്‍ പറയുകയുണ്ടായി. പക്ഷേ തന്‍റെ ചിത്രങ്ങള്‍ എന്നായാലും തന്നെ തേടിയെത്തും എന്നാണ് താന്‍ കരുതുന്നതെന്ന് അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഇനിയും ഒട്ടനവധി മികച്ച ചിത്രങ്ങള്‍ തനിക്കായി  എത്തുമെന്ന് അവര്‍ പറയുകയുണ്ടായി. ഒരു ശോഭനമായ ഭവിയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.  

   

വികെ പ്രകാശ് സംവിധാനം നിര്‍വഹിച്ച  പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെ  ആണ് പാര്‍വതി നായര്‍ സിനിമയില്‍ തന്‍റെ ചുവട് ഉറപ്പിക്കുന്നത്.  അരങ്ങേറ്റം ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. യക്ഷി, ഫെയ്‌ത്ഫുള്ളി യുവേഴ്‌സ്, നികൊ ഞാചാ, തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ഇവര്‍ മികവുറ്റ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളം മാത്രമല്ല അന്യ ഭാഷകളിലും പാര്‍വതി നായര്‍ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  അജിത് പ്രധാന വേഷത്തിലെത്തിയ എന്നൈ അറിന്താളിലെ കഥാപാത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published.