ഇപ്പോള്‍ ആര്യയും വിട പറഞ്ഞു മനസ്സ് തകര്‍ന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും അധികം വിമര്‍ശനം ഏറ്റു വാങ്ങിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സംബാദിച്ച ഇവര്‍ക്ക് ബിഗ് ബോസ്സിലെ പ്രകടനം നിരവധി വിമര്‍ശകരെയാണ് നേടിക്കൊടുത്തത്. കോവിഡ് രൂക്ഷ്മായതോടെ ഷോ പകുതി വഴിക്ക് അവസ്സാനിച്ചെങ്കിലും  പുറത്ത് വന്നതിന് ശേഷം ആര്യെക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായിരുന്നു.

പലപ്പോഴും ഒട്ടും ഭയമില്ലാതെ അഭിപ്രായ പ്രകടനം നടത്താറുള്ള ഇവരുടെ പല നിലപാടുകളും വിമര്‍ശകരെ വിളിച്ചു വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആര്യ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട ഒരു ആഭിപ്രായം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുന്നുവെന്നും കുറച്ച്‌ കഴിഞ്ഞു തിരികെ എത്തുമെന്നും അവര്‍ അറിയിച്ചു. ഇന്സ്ടഗ്രാമിലൂടെയാണ് താരം ഈ വിവരം തന്‍റെ ആരാധകരെ അറിയിച്ചിരികുന്നത്.  

പക്ഷേ എന്തുകൊണ്ടാണ് ആര്യ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.  മകള്‍ റോയയ്ക്ക് ഒപ്പമുള്ള ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്നതിന് ഇവര്‍ ഈസ്റ്റഗ്രാം ഉപയോഗിക്കാറുണ്ട് . അതുകൊണ്ട് തന്നെ ഇത്രയധികം സജീവമായ ഒരു മീഡിയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ കാരണമാണ് ഏവരെയും കൌതുകം ഉണര്‍ത്തുന്നത്.

തന്‍റെ താങ്ങും തണലുമായ  പ്രണയം നഷ്ടപ്പെട്ടതിനെക്കുറിച്ച് അടുത്തിടെ ആര്യ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.  ആദ്യ വിവാഹബന്ധം പാടേ ഉപേക്ഷിച്ച ഇവര്‍ അടുത്തിടെ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ബിഗ് ബോസില്‍ വച്ച്‌ ഇതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ തന്‍റെ കാമുകന്‍ തന്നെ തേച്ചുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതോട് കൂടി കടുത്ത വിഷാദത്തിലേക്ക് താന്‍ വഴുതി വീണെന്നും പറയുകയുണ്ടായി.  

Leave a Reply

Your email address will not be published.