അപ്രതീക്ഷിതമായി വീട്ടില്‍ കടന്നു വന്ന അയാള്‍ എന്നെ കടന്നു പിടിച്ചു ഗുരുതര ആരോപണങ്ങളുമായി നടി

നീലച്ചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസില്‍ അടുത്തിടെ അറസ്റ്റിലായ ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. അയാള്‍ക്കെതിരെ ലൈം​ഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഷെര്‍ലിന്‍ ചോപ്ര. 2019ലാണ് രാജ് കുന്ദ്ര തന്നെ ലൈം​ഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണം. രാജ് കുന്ദ്രയുമായി താന്‍ തര്‍ക്കമുണ്ടായതായി അവര്‍ പറയുന്നു. ഇതിനെത്തുടര്ന്ന് രാജ് കുന്ദ്ര തന്‍റെ വീട്ടിലേക്ക് കടന്നു വരുകയും തന്നെ ചുംബിക്കുകയുമായിരുന്നു  എന്നാണ് ഷെര്‍ലിന്‍ പറയുന്നത്.

ഇപ്പോള്‍ രാജ് കുന്ദ്ര അകപ്പെട്ട നീലച്ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട്  മുംബൈ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു ഷെര്‍ലിന്‍. രാജ് കുന്ദ്രയെക്കുറിച്ച് കുറേയേറെ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ ബോധിപ്പിക്കാനുണ്ടെന്ന് അവര്‍ നേരെത്തെ തന്നെ അറിയിച്ചിരുന്നു.. 2021 പകുതിയോടെയാണ് രാജ് കുന്ദ്രക്കെതിരെ ഷെര്‍ലിന്‍ ലൈം​ഗിക പീഡനത്തിന് പരാതി സമര്‍പ്പിച്ചത്.

‘2019 ന്റെ തുടക്കത്തില്‍, രാജ് കുന്ദ്ര തന്‍റെ ബിസിനസ് മാനേജരെ ‘ഷെര്‍ലിന്‍ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമം ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്ബാദിക്കാമെന്നും അറിയിച്ചു. പിന്നീട് 2019 മാര്‍ച്ച്‌ 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര തന്‍റെ വീട്ടില്‍ ഒരു മുന്നറിയിപ്പില്ലാതെ എത്തുകയും തന്നെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ ഭയന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.  

അതേ സമയം രാജ് കുന്ദ്രയുടെയും സഹായി റയാന്‍ തോര്‍പ്പിന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി. 

കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍റെ  കമ്ബനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ ഹോട്ട് ആപ്പുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണത്തില്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. സിനിമാ മോഹവുമായി എത്തുന്ന യുവതി യുവാക്കളെയാണ് കുന്ദ്ര ഇരകളാക്കിയിരുന്നത്. ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. 

Leave a Reply

Your email address will not be published.