മലയാളത്തിന്റെ ആക്ഷന്‍ ഹീറോയെ കണ്ടപ്പോള്‍ കാര്‍ത്തി പറഞ്ഞത്… തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം

ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് എന്ന വിശേഷണത്തിനര്‍ഹനായ സംവിധായകനാണ് മണി രത്നം. അദ്ദേഹത്തിന്‍റെ ഓരോ ചിത്രവും വളരെ വ്യത്യസ്ഥമായ മേക്കിംഗ് കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. അദ്ദേഹത്തിന്റേതായി സിനിമാ പ്രേമികള്‍ വളരെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 2 ഭാഗങ്ങളിലായി കഥ പറയുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് വളരെ വേഗം പുരോഗമിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ബാബു ആന്റണിയും ഇതില്‍  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് അദ്ദേഹം ഷൂട്ടിങ്ങ്  സംഘത്തിനൊപ്പം ചേര്‍ന്നത്. ഇതിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം ബാബു ആന്‍റണി ആരാധകരുമായി പങ്ക് വച്ചു.

Babu Antony makes his Hollywood debut with Bullets, Blades and Blood

പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വച്ച്‌ മണിരത്നത്തെയും
വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷം ഉളവാക്കുന്ന കാര്യമാണ്. കാര്‍ത്തി തന്നെ കണ്ട പാടെ ഓടി വന്ന് പരിചയപ്പെട്ടു. ചെറുപ്പം മുതലെ തന്‍റെ വളരെ വലിയ ഒരു ആരാധകനാണ് കാര്‍ത്തിയെന്ന്  പറയുകയുണ്ടായി. തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനങ്ങളില്‍ ഒന്നായി അതിനെ  കാണുന്നു. താന്‍ വിക്രവുമായും ഏറെ നേരം സംസാരിച്ചിരുന്നു. ഒരുപാട് നാളുകകള്‍ക്ക് ശേഷമാണ് തങ്ങള്‍ കണ്ട് മുട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ട്രീറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് വിക്രത്തിനെ അവസാനമായി കണ്ടത്. അഞ്ജലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും മണി രത്നത്തെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം ആയി കാണുന്നതായി ബാബു ആന്‍റണി പറഞ്ഞു. എല്ലാവരും വളരെയധികം വിനയവും ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ഈ ചിത്രത്തിലെ മറ്റ് പലരും തന്‍റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.