“ഡിംബലുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ” മജസിയയോട് ലൈവില്‍ ആരാധകര്‍

ശരിതെറ്റുകള്‍ക്കപ്പുറത്തെ നിലനില്‍പ്പിന് വേണ്ടിയുള്ള മാത്സര്യത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ച ബിഗ് ബോസ്സ് സീസണ്‍ 3 അതിന്‍റെ പരിസമാപ്തിയില്‍ എത്തിയിരിക്കുകയാണ്. പരസ്പരം ഉള്ള വാക്‍പ്പോരുകള്‍ക്കും ആരോപണ പ്രത്യരോപണങ്ങള്‍ക്കും ഇതോടെ അന്ത്യം ആയി.  

എന്നാല്‍ ഈ ടാസ്കുകള്‍ക്കിടയിലും ചില സൌഹൃദങ്ങള്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിട്ടുണ്ടായിരുന്നു. അതില്‍ ചിലതാണ്  മണിക്കുട്ടന്‍ – ഡിമ്ബല്‍ , റിതു – റംസാന് , ഡിമ്ബല്‍ മജ്‌സിയ കൂട്ട് , കിടിലം ഫിറോസ് , ഭാഗ്യലക്ഷ്മി , അഡോണി – റംസാന്‍ തുടങ്ങി കൂട്ടുകെട്ടുകള്‍.  

പക്ഷേ ഷോ അവസ്സാനിച്ചതോട് കൂടി ഹൌസിനുള്ളിലെ സൌഹൃദം എന്നെന്നേക്കുമായി  അവസ്സാനിച്ചു എന്നു തന്നെ പറയാം. ഇതില്‍ ഏറെ ചര്‍ച്ചയായ സൌഹൃദം ആയിരുന്നു മജ്‌സിയ ഡിമ്ബല്‍ എന്നിവര്‍ക്കിടയില്‍ രൂപപ്പെട്ടത്. ഇവരുടെ സ്നേഹ ബന്ധം ഹൌസിനുള്ളിലും പുറത്തും ഏറെ ചര്‍ച്ച ആയിരുന്നു. എന്നാല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ പുറത്തിറങ്ങിയതോടെ തല്ലിപ്പിരിഞ്ഞ മട്ടാണ്. 

ഡിമ്ബലിനെതിരെ നിരവധി ആരോപണ പ്രത്യാരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത് മജ്‌സിയ ആയിരുന്നു. പലപ്പോഴും താന്‍ വിളിച്ചിട്ട് ഡിമ്ബല്‍ ഫോണ്‍ എടുക്കുന്നില്ല എന്ന പരാതിയാണ് മജ്‌സിയ ആദ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിനോടൊന്നും ഡിംബല്‍ പ്രതികരിച്ചില്ല. പിന്നീട് അഭിപ്രായ ഭിന്നത സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഈ  ഗോസിപ്പിന് പുതിയ ഭാവം തന്നെ കൈവന്നു. ഫിനാലയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മജ്‌സിയ തന്നെ ആകാരണമായി  പ്രകോപിപ്പിക്കുന്നുവെന്ന പരാതിയുമായി ഡിമ്ബല്‍ രംഗത്ത് എത്തി.

ഡിംബല്‍ അയച്ച വോയിസ് ക്ലിപ്പ് പുറത്തുവിട്ട് സഹോദരി തന്നെയാണ് ഇത് കൂടുതല്‍ പരസ്യമാക്കിയത്. മജസിയയുടെ ഹറാസ്‌മെന്‌റ് കാരണം വിഷമത്തിലാണെന്നു ഡിമ്ബല്‍ തന്നെ പറയുകയുണ്ടായി. തുടര്‍ന്ന് നിരവധി പേരാണ് മജ്‌സിയയ്‌ക്കെതിരെ എഷ്യാനെറ്റ് ആക്ഷന്‍ എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.

എന്നാല്‍ ഫിനാലെയ്ക്ക് ശേഷം വന്ന മജ്‌സിയയുടെ മറ്റൊരു വീഡിയോയുടെ താഴെ ഡിംബലുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും അവശേഷിക്കുന്നില്ല എന്ന് മജസിയ മറുപടി നല്കിയിരുന്നു.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഡിംബല്‍ ഇതുവരെ പ്രതികരിച്ചില്ല. ഏവരും ആകാംശയോടെ കാത്തിരിക്കുന്നത് ആ പ്രതികരണത്തിന് വേണ്ടിയാണ്. 

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫിനാലേയുടെ  ഷൂട്ട് പൂര്‍ത്തിയായത്. മണിക്കുട്ടനാണ് വിജയകിരീടം ചൂടിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.  ഫസ്റ്റ് റണ്ണറപ്പായി മാറിയത് സായി വിഷ്ണു ആണ്. 

Leave a Reply

Your email address will not be published.