“അഭിനയത്തിലൂടെ ലഭിക്കുന്ന പണം കുറച്ചൊക്കെ ആ വഴിക്കും പോകും” ദിലീഷ് പോത്തന്‍

മഹേഷിന്‍റെ പ്രതികരം എന്ന ഒറ്റ ചിത്രത്തിലൂടെ പെട്ടന്നു തന്നെ മുന്‍ നിര സംവിധായകരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ് ദിലീഷ് പോത്തന്‍.  ഇന്ന് മലയാളത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന യുവസംവിധായകരില്‍ ഏറ്റവും അധികം ചര്ച്ച ചെയ്യപ്പെടുന്ന പേരാണ് അദ്ദേഹത്തിന്‍റേത്. പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്നൊരു പ്രയോഗം തന്നെ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ദിലീഷിനെ ഒരു സംവിധായകന്‍ എന്നതിനപ്പുറം മലയാളികള്‍ മനസ്സിലാക്കിയതും തിരിച്ചരിഞ്ഞതും ഒരു നടന്‍ എന്ന നിലയിലാണ്.

ഒരു നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടാണ് തനിക്ക് ഇതുവരെ ഉണ്ടായിരുന്ന എല്ലാ സാമ്ബത്തിക ബുദ്ധിമുട്ടും പരിഹരിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.  അദ്ദേഹം ഇതിനോടകം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ നിന്ന് ലഭിക്കുന്ന ശമ്ബളം താന്‍ വിതരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവഴിക്കുന്നു എന്നു അദ്ദേഹം പറയുന്നു. കുറേ കടങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ തനിക്ക് തീര്‍ക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരു വിതരണക്കാരന്‍ കൂടിയായത് കൊണ്ട്  അഭിനയിച്ചു കിട്ടുന്ന പണം ആ വഴിക്കും ചെലവാക്കേണ്ടതായിട്ടുണ്ട്. അന്‍പതിലധികം  ചിത്രങ്ങളില്‍ അഭിനയിച്ചു കിട്ടിയ പണം കൊണ്ടാണ് തന്റെ കടങ്ങളൊക്കെ വീട്ടിയത്.  അഭിനയിക്കാന്‍ ഇഷ്ടമാണ്. സാമ്ബത്തികമായും മെച്ചമുണ്ട്. വലിയ ഗ്യാപ്പില്‍ സിനിമ സംവിധാനം ചെയ്യുന്ന ആളാണ് താന്‍. ആകെ മൂന്നു ചിത്രങ്ങളാണ് ഇതുവരെ ചെയ്തത്. തൊണ്ണൂറുകളിലെ സംവിധായകനായിരുന്നെങ്കില്‍ ഒരു വര്‍ഷം തന്നെ നാല് സിനിമകള്‍ എങ്കിലും ചെയ്യേണ്ടി വന്നേനെ.

സിനിമയില്‍ വരുമ്ബോള്‍ തന്നെ അസോസിയേറ്റിന്റെ റോളിലായിരുന്നു. പിന്നീട്  എട്ടു ചിത്രങ്ങള്‍ അസോസിയേറ്റ് എന്ന നിലയില്‍ വര്‍ക്ക് ചെയ്തു. താന്‍ സിനിമയില്‍ ഇതുവരെ അസിസ്റ്റന്റ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടില്ലയെന്നും  ദിലീഷ് പോത്തന്‍ പറയുന്നു

Leave a Reply

Your email address will not be published.