“സിനിമാക്കാരയാല്‍ കുറച്ച് ജാഡയൊക്കെ വേണം, എങ്കിലേ കാര്യമുള്ളൂ” അപര്‍ണ്ണ ബാലമുരളി

മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുറപ്പിച്ച നടിയാണ് അപര്‍ണ ബാലമുരളി. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ പ്രോമിസ്സിംഗ് ആയ ഒരു നടി എന്ന പേര് സമ്പാതിക്കാന്‍ ഈ യുവ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസ്സം ഇവര്‍  സിനിമയിലുള്ള ഏറ്റവും
വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച്‌ തുറന്നു സംവദിക്കുകയുണ്ടായി.    ജാഡയും ബുദ്ധി ജീവി പട്ടവും ഇല്ലാതെ വളരെ ഡൌണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് മലയാള സിനിമയില്‍ ഒരു വിലയും ഉണ്ടാകില്ലന്നു അവര്‍ പറയുകയുണ്ടായി. ഇത് പലപ്പോഴും സിനിമയില്‍ ഒരു ബുദ്ധി ജീവി പട്ടം ഇല്ലാത്തവര്‍ നേരിടുന്ന ഒരു പ്രശ്നമാണിതെന്നും അവര്‍ ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.  

സിനിമയില്‍ നമ്മള്‍ വളരെ കൂളായാല്‍ ഒരു വിലയും കിട്ടണമെന്നില്ല. അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കുറച്ചു ജാഡയൊക്കെയിട്ട്
നിന്നാല്‍ നമ്മുടെ വാക്കിനു മറ്റുള്ളവര്‍ വില നല്കുമെന്ന് തോന്നിയിട്ടുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.  നമ്മള്‍ ഒരാളെ പോയി കാണുമ്ബോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു വല്ലാത്ത വാല്യുവാണെന്ന് അവര്‍ പറയുന്നു. വളരെ സിംപിളായി നില്‍ക്കുന്നവര്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയില്‍ പൊതുവേ ഉണ്ട് . തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. ഒരു നടിക്ക് മാത്രം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു കാര്യമല്ല. ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി പെരുമാറിയാല്‍ നമ്മള്‍ പറയുന്ന പലതും ആരും മൈന്‍ഡ് ചെയ്യില്ല. ജാഡയും ബുദ്ധി ജീവി സ്റ്റൈലും ഉണ്ടെങ്കില്‍ അത്തരക്കാരുടെ അഭിപ്രായത്തിന് എല്ലാവരും വില നല്‍കുമെന്നും അപര്‍ണ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.