കേരളത്തിലെ സദാചാര വാദികളെക്കുറിച്ച് തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി

മലയാളത്തിലെ ഡബ്ബിങ് അര്ടിസ്റ്റുകള്‍ക്ക് സ്വന്തമായി ഒരു ഐഡന്‍റിറ്റി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഭാഗ്യാലക്ഷ്മി. നന്നേ ചെറുപ്പം തൊട്ട് തന്നെ അനുഭവങ്ങളുടെ തീച്ചൂളയില്‍ നീട്റ്റിയെടുത്ത ജീവിതം ആയിരുന്നു അവരുടേത്. സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലൂടെ തന്‍റെ ജീവിത രേഖ പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിട്ട ഇവര്‍ ഇന്ന് അറിയപ്പെടുന്ന ആക്റ്റിവിസ്റ്റും നടിയുമാണ്. തന്‍റെ തുടക്ക കാലത്ത്  ഭാഗ്യലക്ഷ്മി മദ്രാസില്‍ ആയിരുന്നു ജീവിച്ചിരുന്നത്. കേരളത്തിലെയും മദ്രാസിലെയും ജീവിത രീതിയെക്കുറിച്ച്‌ ഭാഗ്യലക്ഷ്മി ഒരു ട്രാവെല്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി .

താന്‍ കോടമ്ബക്കത്ത് താമസിച്ചിരുന്നപ്പോള്‍ അടുത്തുള്ള മസൂതി സ്ട്രീറ്റ് വഴി ആയിരുന്നു മെയിന്‍ റോഡിലേക്ക് കയറിയിരുന്നത്. ആ സ്ട്രീറ്റിലായിരുന്നു മിക്ക ചിത്രങ്ങളിലും അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താമസിച്ചിരുന്നതും. ആ വഴി പോകുമ്പോള്‍ അവരെ മിക്കപ്പോഴും താന്‍ കാണാറുള്ളതായി ഭാഗ്യാലക്ഷ്മി ഓര്‍ക്കുന്നു. 

ഏത് സമയത്ത് ജോലി കഴിഞ്ഞ് വന്നാലും മദ്രാസിലുള്ളവര്‍ ആരെയും സംശയദൃഷ്ടിയോടെ സമീപിച്ചിരുന്നില്ല . എന്നാല്‍ കേരളത്തില്‍ അങ്ങനെ ആയിരുന്നില്ല അവസ്ഥയെന്ന് അവര്‍ പറയുന്നു . സിനിമയില്‍ ഉയര്‍ന്ന സ്ഥാനമില്ലാത്ത ആളുകളാണെന്ന് കരുതി ആരെയും  പരിഹസിക്കുന്നതോ വിമര്‍ശിക്കുന്നതോ താന്‍ ഒരിയ്ക്കലും കണ്ടിട്ടില്ല. താന്‍ താമസിച്ചിരുന്ന സ്ഥലത്തും പലതരത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ കാബറേ ഡാന്‍സറായിരുന്നു, മറ്റൊരാള്‍  ഐ.എസ്.ആര്‍.ഒ. ഉദ്യാഗസ്ഥനായിരുന്നു, ഒരാള്‍ കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു, ഒരാള്‍ പൂജാരിയായിരുന്നു.

എന്നാല്‍ അവിടെ ആരും കാബറേ  ഡാന്‍സറുടെ കൂടെ താമസിക്കില്ലെന്ന് പറഞ്ഞു താന്‍ കേട്ടിട്ടില്ല. അവിടെ ആര് എന്ത് ചെയ്താലും അത് മറ്റുള്ളവരുടെ വിഷയമല്ല. കാബറേ ഡാന്‍സര്‍ രാത്രി ഡാന്‍സ് കളിക്കാന്‍ പോവുമ്ബോള്‍ അവരുടെ കുട്ടിയെ തങ്ങള്‍ ആയിരുന്നു നോക്കിയിരുന്നതെന്ന് ഭാഗ്യാലക്ഷ്മി ഓര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അത് ചിന്തിക്കാന്‍ പറ്റുമോ എന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. അത്തരം ഒരു പ്രഫഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക്   വീട് നല്‍കില്ലന്നു മാത്രമല്ല, അത്തരക്കാരെ പുച്ഛിച്ച്‌ ദ്രോഹിക്കും ഇവിടുത്തെ സദാചാര വാദികള്‍ എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.