“എന്‍റെ സെറ്റില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ഞാന്‍ പറയാതെ തന്നെ ഭാര്യ അറിയാറുണ്ട്, ലൊക്കേഷനില്‍ ഞാന്‍ ഡീസ്സന്‍റ് ആണ്” ലാല്‍ ജോസ്

പ്രശസ്ത സംവിധായകന്‍ കമലിന്‍റെ ശിഷ്യന്‍ ആണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ കമല്‍ അടക്കമുള്ള ചില സംവിധായകര്‍ക്ക് നേരെ ലൈംഗീക ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ലാല്‍ ജോസ്സിന്‍റെ അഭിമുഖത്തിലെ ഒരു പരാമര്‍ശം ഏറെ ചര്‍ച്ചയായി. താന്‍ ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും സ്വപ്നത്തില്‍ കാണുകയും അത് ഉറക്കത്തില്‍ വിളിച്ചു പറയുകയും ചെയ്യാറുണ്ടെന്ന് കമല്‍ ഒരു ചോദ്യത്തിന് മറുപടിയായി പറയുകയുണ്ടായി. തനിക്ക് അത്തരം ഒരു ശീലം ഉണ്ട് അതുകൊണ്ട് തന്നെ തന്‍റെ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടക്കുന്ന പല കാര്യങ്ങളും താന്‍ പറയാതെ തന്നെ ഭാര്യ അറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല താന്‍  ലൊക്കേഷനില്‍ വളരെ ഡീസന്റ് ആയതിനാല്‍ തന്‍റെ ഭാര്യ ലൊക്കേഷനിലെ കാര്യങ്ങള്‍ അറിയുന്നതില്‍ ഒരു ടെന്‍ഷനുമില്ലെന്നും തമാശ രൂപേണ ലാല്‍ ജോസ് പറഞ്ഞു.

മിക്കപ്പോഴും ലൊക്കേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ താന്‍ സ്വപ്നത്തില്‍ കാണുകയും അത് ഉറക്കത്തില്‍ വിളിച്ച് പറയുകയും ചെയ്യും. അത് അത്ര നല്ല ശീലമല്ല അതുകൊണ്ട് തന്നെ ലൊക്കേഷനിലെ എല്ലാ കാര്യങ്ങളും നേരിട്ട് പറയാതെ തന്നെ തന്‍റെ ഭാര്യ അറിയും. മാത്രവുമല്ല ഒരു ഭാര്യ കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഒന്നും താന്‍ ചെയ്യാറില്ലാത്തതുകൊണ്ട് തന്‍റെ തടി കേടായിട്ടില്ല. ഭാര്യ ഇങ്ങോട്ട് ചോദിക്കുമ്ബോഴാണ് അവര്‍ എങ്ങനെയാണ് ഇതൊക്കെ അറിഞ്ഞതെന്ന്  അത്ഭുതപ്പെടുന്നത്. ഇങ്ങനെ ഉറക്കത്തില്‍ സംസാരിക്കുന്ന ഒരു സ്വഭാവം ഉണ്ടെന്നു മനസിലായതോടെ ഭാര്യ പലതും ചോദിക്കുമ്പോള്‍ താന്‍ ഞെട്ടാറില്ലന്നും അവര്‍ക്ക് ഇത് സ്വപ്നത്തില്‍ നിന്ന് കിട്ടിയതാണെന്ന് തനിക്ക് മനസിലാകുമെന്നും ലാല്‍ ജോസ് പറയുന്നു.

Leave a Reply

Your email address will not be published.