മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും താരതമ്യം ചെയ്ത് പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍  ഇന്ന് ഇന്ത്യ ആകമാനം അറിയപ്പെടുന്ന ചലച്ചിത്രകാരനാണ്. സൌത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും ഒരേപോലെ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ മിനിമം ഗ്യാരന്‍റി ഉള്ള അദ്ദേഹത്തിന്‍റെ മേക്കിംഗ് എക്സലന്‍സിക്ക് എല്ലാ കാലത്തും ആരാധകര്‍ ഉണ്ട്. മലയാളത്തില്‍
മോഹന്‍ലാലിനെ വച്ചാണ് ഏറ്റവും കൂടുതല്‍ ഹിറ്റുകളില്‍ സൃഷ്ടിച്ചിട്ടുള്ളതെങ്കില്‍ ഹിന്തിയിലെത്തിയപ്പോള്‍ അത് അക്ഷയ് കുമാറാണെന്നു മാത്രം. പ്രിയനും അക്ഷയ് യും ഒന്നിച്ചെത്തിയപ്പോഴൊക്കെ തീയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും കുറിച്ച് വളരെ  ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ഒരാള്‍ തന്നെയാണ് പ്രിയന്‍.  ഇരു താരങ്ങള്‍ക്കുമുള്ള ചില സാമ്യങ്ങളെ കുറിച്ച്‌ ആരാധകര്‍ക്ക് വെളിപ്പെടുത്തുകയാണ് അദ്ദേഹം. താന്‍ ഇവരെ രണ്ട് പേരെയും  ഒരു പുതിയ സിനിമയിലേക്ക് ക്ഷണിക്കുമ്പോള്‍ അവര്‍ ഒരിയ്ക്കലും കഥ എന്താണെന്ന് തന്നോട് തിരക്കാറില്ലന്നു പ്രിയന്‍ പറയുന്നു. 

താന്‍ എന്ത് തരം ചിത്രമാണ് ചെയ്യാനൊരുങ്ങുന്നതെന്ന് ചോദിക്കാത്ത രണ്ടുപേരാണ് അക്ഷയ് യും ലാലും എന്ന് പ്രിയന്‍ പറയുന്നു. അവര്‍ സെറ്റിലേക്ക് എത്തും. കഥ എന്താണെന്ന് പോലും അറിയാതെയാകും എത്തുക. എടുക്കാനുള്ള സീനിനെക്കുറിച്ച്‌ മാത്രമാണ് അന്വേഷിക്കുക. അവര്‍ അത്രയും ഒരു വിശ്വാസം തനിക്ക് തരുമ്ബോള്‍ അത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്. തങ്ങളുടെ ഈ കൂട്ടുകെട്ടിലുള്ള ചിത്രങ്ങളെ മികച്ചതാക്കുന്നത് ഇതുകൊണ്ടാണെന്നും പ്രിയന്‍ പറയുന്നു. 

അതുപോലെ തന്നെ മോഹന്‍ലാല്‍ നായകനായ മലയാളം ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ ഹീറോയാക്കി റീമേക്ക് ചെയ്‍തപ്പോഴൊന്നും അതിന്‍റെ മലയാളം പതിപ്പ് അക്ഷയ് കുമാറിനെ കാണിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുകയുണ്ടായി. രണ്ടു പേര്‍ക്കും അവരവരുടേതായ ഒരു ശരീരഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് തന്‍റെ ജോലി. ഒരാള്‍ മറ്റൊരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ഒരിയ്ക്കലും നന്നാവില്ലന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.