വാട്ട്സ്ആപ്പ്-നെ വെട്ടാൻ കേന്ദ്ര-സർക്കാർ ? കേന്ദ്രം ‘സന്ദേശ്’ എന്ന പുതിയ മെസ്സേജിംഗ് ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: വാട്ട്സ്ആപ്പ്-നോട് പടവെട്ടാനായി കേന്ദ്രം’സന്ദേശ്’ എന്ന പുതിയ മെസ്സേജിംഗ് ആപ്പ് പുറത്തിറക്കി. ഇലക്‌ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ആപ്പ് പുറത്തിറക്കിയത്. മന്ത്രി ‘സന്ദേശ്’ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലോക്സഭാ അംഗങ്ങളെ അറിയിക്കുകയും ‘സന്ദേശ്’ ആപ്പിൻ്റെ വിശദാംശങ്ങൾ എല്ലാം രേഖാമൂലം കൈമാറുകയും ചെയ്തു. 

ക്ലൗഡ് സാങ്കേതികവിദ്യയിൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ അപ്ലിക്കേഷൻ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. വൺ-ടു-വൺ സന്ദേശമയക്കാനും, ഗ്രൂപ്പ് സന്ദേശമയക്കാനും കൂടെ ഫയൽ ഷെയർ ചെയ്യാനും, മീഡിയ ഷെയർ ചെയ്യാനുമെല്ലാം ഈ ആപ്പിൽ സൗകര്യമുണ്ട്, ഓഡിയോ, വീഡിയോ കോളിംഗും ഈ ആപ്പിൽ ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ‘സന്ദേശ്’ ആപ്ലിക്കേഷൻ ലഭ്യമാകും.

കേന്ദ്ര ഇൻഫർമേഷൻ ആൻ്റ്  ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഐടി വിദഗ്ധരുടെ സഹായത്തോടെ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റെർ  (എൻ.ഐ.സി) വികസിപ്പിച്ച ഈ മെസേജിംഗ് ആപ്പ് വാട്‌സ്ആപ്പ് സവിശേഷതകളുമായി സമാനമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഒരു മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ആപ്പ് ലോഗിൻ ചെയ്യാനാകും.

Leave a Reply

Your email address will not be published.