മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റില്‍ നമ്മളേവരും പ്രതീക്ഷിക്കുന്ന ആ ഒരു നടന്‍ മാത്രമില്ല

മലയളത്തിന്റെ ഒരേയൊരു ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ തന്‍റെ കാഴ്ച്ചപ്പാടില്‍ ഏറ്റവും മികച്ച നടന്മാര്‍ ആരൊക്കെയാണെന്ന് പറയുകയുണ്ടായി.  മലയാളസിനിമയില്‍ നടന്‍മാരെന്ന് പറയാന്‍ കഴിയുന്നവര്‍ വളരെ കുറച്ച്‌ പേര്‍ മാത്രമേയുള്ളൂവെന്ന് ഒരു പഴയകാല അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് ഓണ്‍ലൈന്‍ മീഡിയകള്‍.  

നമുക്ക് വിരലിലെണ്ണാവുന്ന നടന്മാര്‍ മാത്രമേ ഉള്ളൂ . എന്നാല്‍ ഒരുപിടി താരങ്ങളുണ്ട് . താരങ്ങളും നടന്മാരും തമ്മില്‍ വലിയ അന്തരമുണ്ട്.
മലയാളത്തിലെ മികച്ച അഭിനയപ്രതിഭകള്‍ എന്ന നിലയില്‍  താന്‍ കാണുന്നത് തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, ഉര്‍വശി, മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെയാണ് എന്നും ജഗതി പറയുകയുണ്ടായി.  

ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇപ്പറഞ്ഞവരോടൊക്കെ  തന്‍റെ സഹപ്രവര്‍ത്തകര്‍ എന്നതിലുപരിയായ ഒരു ബഹുമാനമുണ്ട്. ഇവരൊക്കെയും വളരെയേറെ കഴിവുള്ള കലാകാരന്‍മാരാണ്. ഇവരെയാരെയും താരങ്ങളായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

പലപ്പോഴും താരപരിവേഷം മാധ്യമങ്ങളും കാഴ്ചക്കാരും നല്‍കുന്നുണ്ടെങ്കിലും ഇവരൊക്കെ തികഞ്ഞ കലാകാരന്‍മാരാണെന്നും  ജഗതി പറയുകയുണ്ടായി .

തനിക്ക് ഇവര്‍ നല്ല നടന്മാരായി തോന്നാനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. കഥാപാത്രത്തെ പറ്റിയുള്ള സമഗ്രമായ വിലയിരുത്തലുകളും , അഭിനയത്തിന്‍റെ സൂക്ഷ്മ ഭാവങ്ങളും, നമ്മിലേക്ക് പകരാനുള്ള തികഞ്ഞ ആത്മാര്‍ത്ഥതയോട് കൂടിയ പ്രവൃത്തികളുമൊക്കെയാണ് ഇവരെ നല്ല നടന്‍മാരായി തനിക്ക് തോന്നാനുള്ള കാരണമെന്നും ജഗതി വിശദീകരിച്ചു.

ചിലര്‍ ഡയലോഗ് പറയുമ്പോള്‍ അപാരമായ ടൈമിങ്ങോട് കൂടി പറയാറുണ്ടെന്നും എന്നാല്‍ മറ്റ് ചിലര്‍ വളരെ സമയമെടുത്ത് ഡയലോഗ് പറയുന്നവരാണെന്നും അദ്ദേഹം പറയുകയുണ്ടായി. നെടുമുടി വേണുവിന് അസാധ്യമായ  ടൈമിംഗ് ആണെന്നും അദ്ദേഹം പറയുന്നു.  നമ്മളോടൊപ്പം നില്‍ക്കുന്നവരുടെ പ്രതികരണം അനുസരിച്ചാണ് എല്ലായിപ്പോഴും നമ്മുടെ പ്രതികണമെന്നും ഒരു നടന്‍ നന്നായി അഭിനയിക്കുന്നതില്‍ കോ ആക്ടര്‍ക്കും വലിയ പങ്കുണ്ടെന്നും ജഗതി പറഞ്ഞു  നിര്‍ത്തി. 

Leave a Reply

Your email address will not be published.