ഇങ്ങനെ ഒരു യുവനടന്‍ ഇന്ന് മലയാളത്തില്‍ ഇല്ല അന്ന് ഗോകുല്‍ സുരേഷ് ചെയ്തത് എന്താണെന്ന് അറിയണോ

സുരേഷ് ഗോപിയെപ്പോലെ തന്നെ നിരവധി ആരാധകര്‍ അദ്ദേഹത്തിന്‍റെ മകനായ ഗോകുല്‍ സുരേഷിനുമുണ്ട് . ഒരു താരപുത്രന്‍റെ ആടയാഭരണങ്ങള്‍ ഒന്നുമില്ലാത്ത പച്ച മനുഷ്യനായി പൊതു സമൂഹത്തില്‍ ഇടപപെടാറുള്ള ഗോകുല്‍ നിരവധി ആരാധകരുള്ള ഒരു യുവ നടനാണ്.  ഗോകുല്‍ സുരേഷുമൊത്തുള്ള ചില ഓര്‍മ്മകള്‍ അടുത്തിടെ നടന്‍ സുബീഷ് സുധി ഒരു അഭിമുഖത്തില്‍ പങ്ക് വയ്ക്കുകയുണ്ടായി. 

സെറ്റില്‍ താനും ഗോകുല്‍ സുരേഷും പിഷാരടിയും കൂടി ഒരു മുറിയില്‍ ഇരുന്ന്  ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഫോണ്‍ കാള്‍ വന്നു. താന്‍ പ്ലേറ്റ് മാറ്റി വച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച്‌ കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഗോകുല്‍ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നതാണ് കാണുന്നത്.
ഇതൊക്കെ എന്തിനാണ് ചെയ്തത് എന്ന് തിരക്കിയപ്പോള്‍ ഗോകുല്‍ പറഞ്ഞത്  താന്‍ അങ്ങനെയാണ് ശീലിച്ചത് എന്നാണ്. അത് കേട്ടപ്പോള്‍ കൂടെയുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്ന് താരം പറയുന്നു.   

രാഷ്ട്രീയത്തിലും സിനിമയിലുമടക്കം  ഇത്രയധികം  പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തത് കണ്ടപ്പോള്‍ തങ്ങളൊക്കെ ശരിക്കും അത്ഭുതപ്പെട്ടു പോയെന്ന് സുബീഷ് ഓര്‍ക്കുന്നു . ഉള്‍ട്ട എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം പറയുന്നു.

വിജയ് ബാബു-സാന്ദ്ര തോമസ് സംയുക്ത നിര്‍മാണ സംരംഭമായ മുദ്ദുഗൌ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷിന്‍റെ അരങ്ങേറ്റം. വിപിന്‍ ദാസ് ആണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  റൊമാന്റിക് കോമഡി ജോണറില്‍ പെടുത്താവുന്ന ഈ ചിത്രം 2016ലായിരുന്നു  പുറത്തിറങ്ങിയത്.

അജയ് വാസുദേവ് സംവിധാനം നിര്‍വഹിച്ചു  2017 ലെ ക്രിസ്മസ് ചിത്രമായി പുറത്തിറങ്ങിയ മാസ്റ്റര്‍പീസില്‍  മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷം ചെയ്തത് ഗോകുലായിരുന്നു. തുടര്ന്ന് 2018ല്‍ പുറത്തിറങ്ങിയ ഇര എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലും ഗോകുല്‍ ഒരു  പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published.