കടുത്ത മദ്യപാനി പോരാത്തതിന് നിരവധി സ്ത്രീകളുമായി ബന്ധവും സരിത അന്ന് മുകേഷിനെതിരെ പറഞ്ഞത്

മുകേഷ് – മേതില്‍ ദേവിക വേര്‍പിരിയലിന്‍റെ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എന്നാല്‍ പരസ്പരം ചെളി വാരി എറിയാന്‍ താനില്ലന്ന നിലപാടായിരുന്നു മേതില്‍ ദേവിക കൈക്കൊണ്ടത് . അതേ സമയം വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലന്നാണ് മുകേഷ് അറിയിച്ചിരിക്കുന്നത്. താന്‍ മിനി സ്ക്രീനില്‍ കൂടുതല്‍ കോണ്‍സന്‍റ്റേറ്റ് ചെയ്യാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറയുകയുണ്ടായി.

ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് മുകേഷിന്‍റെ ആദ്യ ഭാര്യ ആയ സരിതയുടെ പ്രതികരണത്തിനായാണ്.  എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലന്നാണ് അവര്‍ അറിയിയിച്ചിരിക്കുന്നത്.  പക്ഷേ താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന വാദം അവര്‍ ആവര്‍ത്തിച്ചു.  ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ രണ്ടാം വിവാഹവും പാതിവഴിയില്‍ അവസ്സാനിക്കുമ്പോള്‍ മുന്‍ ഭാര്യ കൂടുതലായൊന്നും  പ്രതികരിക്കാന്‍ തയ്യാറായില്ല. 

ഒരു ഭാര്യയുമായുള്ള ബന്ധം നിയമപരമായി  നിലവിലിരിക്കെ മറ്റൊരാളെ വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ഉള്ളത് . ഇതില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല . 1988ല്‍ ആയിരുന്നു മുകേഷ് സരിതയെ വിവാഹം കഴിച്ചത്. ഈ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ഇയാള്‍ നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.  2016ല്‍ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തപ്പോള്‍ സരിത മുകേഷിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

മുകേഷ് തന്നെ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചുവെന്ന് സരിത ആരോപിച്ചിരുന്നു . മുകേഷിനും സഹോദരിക്കും പണത്തോട് ആര്‍ത്തിയാണെന്നും കുട്ടികളെ നോക്കാന്‍ സഹോദരിക്ക് ശംബളം നല്‍കണമെന്ന് പോലും ആവശ്യപ്പെട്ടുവെന്ന് അന്ന് അവര്‍ പറയുകയുണ്ടായി.  ഭര്‍ത്താവെന്ന രീതിയില്‍ മാനസ്സികമായ ഒരു പിന്തുണയും തനിക്ക് ലഭിച്ചില്ലന്നും അവര്‍ പറഞ്ഞിരുന്നു. തനിക്ക് നിരവധി തവണ മുകേഷിന്‍റെ കയ്യില്‍ നിന്നും  ദേഹോപദ്രവം എല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കടുത്ത മദ്യപാനിയായ മുകേഷ് പലപ്പോഴും അന്യ സ്ത്രീകളെപ്പോലും വീട്ടിലേക്ക് കൊണ്ട് വന്നിട്ടുള്ളതായും സരിത അന്ന് മുകേഷിനെതിരെ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.