സമൂസയുടെ വിലവർധന : പ്രശ്നത്തിലകപ്പെട്ട യുവാവ് ആത്മഹത്യചെയ്തു…!!! സംഭവം ഇങ്ങനെ

സമൂസയുടെ വില വർധിപ്പിച്ചതുമായി ഉണ്ടായ തർക്കത്തിൽ പ്രതിചേർക്കപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ അനുപൂര് സ്വദേശിയായ ബജ്രു ജയിസ്വാൽ എന്ന 30 കാരനാണ് ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

 കഴിഞ്ഞ ജൂലൈ 22 നാണ് 

 പ്രദേശവാസിയായ കാഞ്ചൻ സാഹു എന്നയാളുടെ കടയിൽ ബജ്രുവും സുഹൃത്തുക്കളും ചായകുടിക്കാൻ ചെന്നിരുന്നു. ചായ കുടിച്ച ശേഷം രണ്ടു സമൂസക്ക് 20 രൂപ കടക്കാരൻ ബജ്രുവിനോട് ആവശ്യപ്പെട്ടു. എന്നാൽ 7.50 രൂപ മാത്രമുള്ള സമൂസ എന്തിനാണ് 20 രൂപ ഈടാക്കുന്നത് എന്ന് ചോദിച്ചു ബജ്രു ചോദിച്ചു.വിപണിയിലെ വിലക്കയറ്റവും മറ്റും പറഞ്ഞു കടക്കാരനും ബജ്രു തമ്മിൽ തർക്കമായി. എന്നാൽ കടക്കാരൻ ചോദിച്ച തുക നൽകാൻ ബജ്രുവും സുഹൃത്തുക്കളും തയ്യാറായില്ല.

 തർക്കം രൂക്ഷമായതിനെ തുടർന്ന് തന്നെ മർദ്ദിച്ചെന്നാരോപിച്ച് കാഞ്ചൻ സാഹു അമർഖണ്ഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് ബജ്രുവിനെ പോലീസ് വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ വെച്ച് ബജ്രുവിനെ പോലിസ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മനംനൊന്ത യുവാവ് ശരീരത്തിൽ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ആത്മഹത്യാശ്രമം നടത്തിയതോടെ ബജ്രുവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കടക്കാരൻ മാനസികമായി  ഉപദ്രവിക്കുകയും, പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് തന്നെ ശാരീരികമായി വളരെയേറെ ഉപദ്രവിച്ചെന്നും  ബജ്രു പറയുന്നത് ബന്ധുക്കളാരോ റെക്കോർഡ് ചെയ്ത് ദൃശ്യങ്ങളിലുണ്ട്. തീപ്പൊള്ളലേറ്റ് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 അതിനാൽ തന്നെ പോലീസിന്റെയും കടക്കാരന്റെയും പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയുടെ മുഴുവൻ ഉത്തരവാദിത്വവും പോലീസിനാണെന്നും ബന്ധുക്കൾ ആരോപിച്ചു. കേസിൽ പോലീസ് പ്രതിരോധത്തിലായ സ്ഥിതിക്ക് പുഷ്പരാജ്ഗഡ് എസ് ഡി പി ഒ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.