
മോഹന്‍ലാലിന്റെ ചലചിത്ര ജീവിതത്തിലെ കള്‍ട്ട് ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സ്ഫടികം. ഭദ്രന് എന്ന സംവിധായകന്റെ മാസ്റ്റര്‍ പീസ്സ് ആയ ഈ
ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും അനുകരിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും അതുകൊണ്ടാണ്. മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങളില്‍ ഒന്നായി സ്ഫടികം ഇന്നും കരുതിപ്പോരുന്നു.
അനവധി ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്തെങ്കിലും മോഹന്‍ലാലിന്റെ ആടു തോമക്കൊപ്പം എത്താന്‍ ഒരു നടനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണു വാസ്തവം. ടെലിവിഷന്‍ ചാനലുകളിലെ കാഴ്ച്ചക്കാരുടെ ഹോട്ട് കേയ്ക്കാണ് ഇപ്പൊഴും സ്ഫടികം.
സ്ഫടികത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓര്മ പങ്ക് വയ്ക്കുകയാണ് മുന്‍ കാല നടിയായ കനകലത. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്തുള്ള മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള അര്‍പ്പണ ബോധത്തെക്കുറിച്ച് നടി പറയുന്നു.

സ്ഫടികത്തിലെ ഹിറ്റ് ആയ തീയറ്റര്‍ സീന്‍ എടുത്തുകൊണ്ടിരുന്നത് രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ സമയത്തായിരുന്നു. അപ്പോ തിയ്യേറ്ററില്‍ ഷോ കഴിഞ്ഞു തങ്ങള്‍ പുറത്തു വരുന്ന സീനുകളൊക്കെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. എല്ലാവരും ലാലേട്ടനുള്പ്പെടുന്ന ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടി സെറ്റ് റെഡി ആക്കി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്താണെന്ന് ചോദിച്ച് മോഹന്‍ലാല്‍ എത്തിയത്.
എല്ലാവരും അന്നത്തെ സ്പെഷ്യല്‍ ആയ അപ്പവും മുട്ടക്കറിയും കഴിക്കുന്ന തിരക്കിലായിരുന്നു.

തനിക്ക് ഇഷ്ടമുളള ഐറ്റമാണല്ലോ എന്ന് ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെ കണ്ടതും ഭക്ഷണം എടുക്കട്ടെയെന്ന് പ്രൊഡക്ഷന്‍ ബോയി ചോദിച്ചു. വേണ്ട എന്നായിരുന്നു ലാലിന്റെ മറുപടി. ഷോട്ടിന് വിളിക്കുക എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല , എന്നാല്‍ അതേ സമയം അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റുമൊക്കെ ഭക്ഷണം കഴിക്കുന്നുമുണ്ട്. ചേട്ടാ സമയമുണ്ട് കഴിച്ചോളൂ എന്ന് പലരും നിര്‍ബന്ധിച്ചു. പക്ഷേ ലാല്‍ വേണ്ടന്നു പറഞ്ഞിട്ടും പ്രൊഡക്ഷന്‍ ബോയ് ആഹാരം കൊണ്ടു കൊടുത്തു. കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴേക്കും ഷോട്ട് റെഡിയാണെന്ന്
വിളി വന്നു. മറ്റേതൊരു സംവിധായകന് ആയാലും ആര്‍ട്ടിസ്റ്റ് ആണെങ്കിലും കഴിച്ച് കഴിയട്ടെ,എന്നാണ് പറയുക. എന്നാല്‍ ലാല്‍ പെട്ടെന്ന് തന്നെ ഭക്ഷണപാത്രം അടച്ചുവെച്ച് ഷോട്ടിനായി ഓടിയിറങ്ങി. ആരാണെങ്കിലും ഭക്ഷണം കഴിച്ചതിന് ശേഷമേ പോവുകയുള്ളൂ എന്നു കനകലത പറയുന്നു. ഇതൊക്കെ ലാലിന് മാത്രം കഴിയുന്ന കാര്യങ്ങളാണ്. ഇത്രത്തോളം ആത്മാര്‍ത്ഥത താന്‍ ലാലില്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്നും മറ്റൊരു ആര്‍ട്ടിസ്റ്റിലും ഇത്തരം ഒരു പ്രത്യേകത താന്‍ കണ്ടിട്ടില്ലന്നും കനകലത പറയുന്നു