
ഇന്ത്യയെ ആകമാനം പിടിച്ച് കുലുക്കിയ ഒരു വാര്‍ത്താ
വാരത്തിലൂടെയാണ് നമ്മള് ഏവരും കടന്നു പോകുന്നത്. പ്രശസ്ത ബോളീവുഡ് നടിയായ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. സിനിമാക്കാര്‍ക്കിടയിലെ തന്നെ ഒരു ബിസിനസ് ടൈക്കൂണ്‍ ആയ രാജ് കുന്ദ്രയെ ഇത്തരം ഒരു കേസ്സില്‍ അറസ്റ്റ് ചെയ്തത് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കുറച്ചു ദിവസ്സമായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാളെ കഴിഞ്ഞ ദിവസ്സം തെളിവെടുപ്പിനായി മുംബയിലുള്ള വസതിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവിടെ വച്ച് രാജ് കുന്ദ്രയോട് ശില്‍പ്പ ഷെട്ടി കയര്‍ത്ത് സംസാരിച്ചതായി ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തിനാണ് തന്റെ വീട്ടില്‍ തിരച്ചില്‍ നടത്തുന്നതെന്ന് ചോദിച്ച ശില്പ രാജ് കുന്ദ്രയോട് വല്ലാതെ കയര്‍ക്കുകയും പിന്നീട് പൊട്ടിക്കരയുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . ഭര്‍ത്താവിന്റെ ഈ പ്രവര്‍ത്തി കാരണം കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടുവെന്നു ശില്‍പ്പ പറഞ്ഞതായും മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും അതിനു ശേഷം ആര്‍തര്‍ റോഡിലുള്ള ജയിലിലേക്ക് മാറ്റുകയും ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലായ് 19-നാണ് രാജ് കുന്ദ്ര പോലീസ് കസ്റ്റഡിയില്‍ ആകുന്നത്. ഹോട്ട് ഷോട്ട്സ് എന്ന ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാജ് കുന്ദ്ര ഭീമമായ സാമ്പത്തിക ലാഭമുണ്ടാക്കിയതയാണ് മുംബൈ പോലീസ്സിന്റെ കണ്ടെത്തല്‍.

ഈ കേസുമായി ബന്ധപ്പെട്ട് ഭാര്യയും നടിയുമായ ശില്പ ഷെട്ടിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകളും ഉണ്ട്. നീലച്ചിത്ര നിര്‍മാണത്തില്‍ ഇവര്‍ക്ക് പങ്കില്ലന്നാണ് പ്രാഥമിക നിഗമനം.