ഉര്‍വശി മുന്നില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ത്രില്‍ ആയിരുന്നു;തുറന്നു പറഞ്ഞ് യുവനടന്‍

പ്രശസ്ത താരം ഉര്‍വശിയെക്കുറിച്ച് യുവനടനും സംവിധായകനുമായ വിനീത് ശ്രീനിവാസ്സന്‍  പറഞ്ഞ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഒരു നടിയെന്ന നിലയില്‍ ഉര്‍വശിയുടെ ടൈമിംഗ് അപാരമാണെന്ന് വിനീത് ശ്രീനിവാസ്സന്‍ പറയുന്നു. ലോക സിനിമയില്‍ തന്നെ ഉര്‍വശിയുടെ അത്ര ടൈമിംഗ്  ഉള്ള ഒരു നടിയെ കണ്ടെത്താന്‍ കഴിയുക എന്നത് തന്നെ ഏറെ പ്രയസമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.   തനിക്ക് ആദ്യമായി ഉര്‍വശിയോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചപ്പോള്‍ ഉണ്ടായ വികാരത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.  

ഉര്‍വശിക്കൊപ്പം അഭിനയിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ നമ്മള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച്  മനസ്സില്‍ കരുതി വച്ചിരുന്നാല്‍ പലപ്പോഴും പണി പാളുമെന്ന് അദ്ദേഹം പറയുന്നു. എന്തൊക്കെ കരുതി വച്ചിട്ടുണ്ടോ അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം. പിന്നീട്  അതേ സീനില്‍ ഉര്‍വശി നമ്മളെ ഞെട്ടിച്ചുകൊണ്ട് ഒരു ആക്ഷന്‍ ഇടുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.  അതിന്റെ ബലത്തില്‍ ആയിരിക്കും പിന്നീട് എല്ലാവരുടെയും പ്രകടനം. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഇത്രയും ടൈമിംഗുള്ള മറ്റൊരു ആര്‍ട്ടിസ്റ്റ് ഇല്ലന്നു ആദ്ദേഹം പറയുന്നു .

ലോക സിനിമയില്‍ പോലും ഉര്‍വശിയെപ്പോലെ ഉള്ള അഭിനേതാക്കാളുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ഉര്‍വശിയുടെ സ്റ്റൈല്‍ കണ്ട് താന്‍ ആസ്വദിച്ചുവെന്ന് വിനീത് പറയുന്നു. അവര്‍ മുന്നില്‍ നിന്ന് അഭിനയിക്കുമ്ബോള്‍ മറ്റെല്ലാവരെയും പോലെ തനിക്ക് ഭയമില്ലായിരുന്നു. മറിച്ച് വല്ലാത്ത ത്രില്‍ ആയിരുന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ഉര്‍വശിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത് എന്നും വിനീത് പറഞ്ഞു. 

Leave a Reply

Your email address will not be published.