
സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്കുള്ള യാത്ര ഒരിയ്ക്കലും എളുപ്പമല്ല.
നിരവധി ദുര്‍ഘട ഘട്ടങ്ങളിലൂടെ സ്ട്രഗിള്‍ ചെയ്ത് തന്നെയാണ് ഓരോ വ്യക്തിയും ഉയരങ്ങളില്‍ ഇരിപ്പുറപ്പിക്കുന്നത്. നമുക്ക് മുന്നില്‍ വളരെ എക്സ്റ്റാബ്ലിഷ് ആയ ഒരാള്‍ സര്‍വ സുഖങ്ങളും അനുഭവിച്ച് മനുഷ്യ ജന്മം ആസ്വദികുന്നുണ്ടെങ്കില് അവരുടെ ജീവിത വഴിയില്‍ അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ എത്ര വലുതായിരിക്കുമെന്നത് ഊഹിക്കാവുന്നതിലും എത്രയോ വലുതാണ്.
മമ്മൂട്ടിയും മോഹന്‍ലാലും മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ ഏറെ മുന്നിലും
ഉയരത്തിലുമാണ്. എന്നാല്‍ അവര്‍ ഈ ഉയരത്തില്‍ എത്തിയതിന് പിന്നില്‍ എണ്ണിയാലൊടുങ്ങാത്ത വേദനയുടെയും കഠിനാധ്വാനത്തിന്റെയും വലിയ
അനുഭവ പരമ്പരകള്‍ ഉണ്ടെന്ന് പ്രശസ്ത നടന് മണിയന്‍പിള്ള രാജു. തന്റെ പഴയ ചില ഷൂട്ടിംഗ് അനുഭവങ്ങള്‍ ഓര്‍മിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത് . അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അനുഭവത്തില്‍ അദ്ദേഹം ഇതേക്കുറിച്ച് വാചാലനായി.

നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം 22 ദിവസ്സവും ട്രെയിനുള്ളിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എല്ലാ ദിവസ്സവും രാത്രിയായിരുന്നു ഷൂട്ടിങ്ങ് പുരോഗമിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അന്ന് പകല്‍ മുഴുവന്‍ മൃഗയയുടെ സെറ്റിലായിരിക്കും . പകല്‍ അവിടുത്തെ ഷൂട്ട് കഴിഞ്ഞ് വൈകിട്ട് ആറുമണിക്ക് കാറില്‍ നംബര് ട്വന്റിയുടെ സെറ്റിലേക്ക് എത്തും .

പാലക്കാട് തന്നെയായിരുന്നു രണ്ട് ചിത്രങ്ങളുടെയും ലൊക്കേഷന്‍ . തങ്ങള്‍ ഷൊര്‍ണ്ണൂര്‍-നിലമ്ബൂര്‍ റൂട്ടില്‍ ട്രെയിനില്‍ പോകുമ്ബോള്‍ പുള്ളി ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറും.അങ്ങനെ ആ ചിത്രം 22 ദിവസവും വെളുപ്പിന് 6 മണി വരെ മമ്മൂട്ടി അഭിനയിക്കും. ശേഷം പുലര്‍ച്ചെ അവിടെ നിന്ന് കുളിച്ച് ഫ്രഷായി മൃഗയയുടെ സെറ്റിലേക്ക് പോകും. അങ്ങനെ തുടര്‍ച്ചയായി 22 ദിവസം മമ്മൂട്ടി ഉറങ്ങിയിട്ടില്ല. രാത്രിയുള്ള അഭിനയത്തിന് ശേഷം തങ്ങളുടെ റൂമില്‍ വന്ന് ടൂത്ത് പേസ്റ്റ് എടുത്ത് ബ്രഷ് ചെയ്ത് അവിടുന്ന് അടുത്ത സെറ്റിലേക്ക് പോകുമായിരുന്ന മമ്മൂട്ടിയുടെ കഠിനാധ്വാനത്തെക്കുറിച്ച് മണിയന് പിള്ള രാജു പറയുകയുണ്ടായി