“ഞാന്‍ വിളിച്ചിട്ട് ലിജോ മോള്‍ വന്നില്ല” ധര്‍മജന്‍ ബോള്‍ഗാട്ടി

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ലിജോ മോള്‍. സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സമ്മാനിച്ച ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന സിനിമയില്‍ അഭിനയിച്ച ലിജോ മോള്‍ എന്ന നടിയെക്കുറിച്ച്‌ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ധര്‍മജന്‍. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ താരത്തിന്‍റെ പ്രകടനം കണ്ടു തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അത് അവര്‍ നിരസ്സിച്ചുവെന്ന് ധര്‍മജന്‍ പറയുന്നു.

കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന ചിത്രമാണ് തനിക്ക് വഴിത്തിരിവ് ആയതെന്ന് ധര്‍മജന്‍ പറയുന്നു. നാദിര്‍ഷയാണ്  അതിനുള്ള അവസരം നല്‍കിയത്. തനിക്ക് തമിഴിലും അഭിനയിക്കാന്‍ ഉള്ള അവസ്സരം നല്കിയത് നദീര്‍ഷയാണ് .  കട്ടപ്പനയിലെ ഹൃതിക് റോഷനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്‍റെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് രണ്ട് നായികമാരുടെ മുഖം ആണ് . യുവനടികളായ  പ്രയാഗ മാര്‍ട്ടിനും, ലിജോ മോളും.

പ്രയാഗ മാര്‍ട്ടിന്‍ തന്റെ മുഖ സൗന്ദര്യം സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണെന്ന് ധര്‍മജന്‍ പറയുന്നു. അതിനു വേണ്ടി ഏത് ത്യാഗവും സഹിക്കും. പക്ഷേ ലിജോ മോള്‍ ഒരു നാച്ചുറല്‍ ആക്ടറാണെന്ന് അദ്ദേഹം പറഞ്ഞു.  മികച്ച ഒരു അഭിനയേത്രി ആണ് ലിജോമോള്‍ എന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ എന്തുകൊണ്ടോ അവര്‍ ഇടക്കാലത്ത് സിനിമയില്‍ അഭിനയിക്കാതെ മാറി നിന്നുവെന്ന് താരം പറയുന്നു. 

 

‘നിത്യഹരിത നായകന്‍’ എന്ന തന്‍റെ ചിത്രത്തിലെ  നായികയാകാന്‍ താന്‍ വിളിച്ചതാണ് പക്ഷേ അവര്‍ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ മാത്രം വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലന്നും താന്‍  ആരെയും നിര്‍ബന്ധിച്ചു
അഭിനയിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലന്നും  ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. ‘

Leave a Reply

Your email address will not be published.