രോഗത്തിന്‍റെ പേരില്‍ അവസരം നിഷേധിച്ചു

കാന്‍സര്‍ രോഗി എന്ന പേരില്‍ തനിക്ക് ലഭിച്ച അവസ്സരം നിഷേധിക്കപ്പെട്ടെന്ന് പ്രശസ്ത നടന്‍
സുധീര്‍ സുകുമാര്‍. കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.  അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്ക് വച്ചത്. വിദക്ത ചികില്‍സക്ക് ശേഷം ഒരു ബിഗ് ബഡ്ജക്റ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് താണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.  എന്നാല്‍ തെലുങ്ക് ചിത്രത്തിന് ശേഷം തിരിച്ചെത്തിയ സുധീറിന് നല്ലൊരു വേഷം കാന്‍സറിന്റെ പേരില്‍ നഷ്ടപ്പെട്ടു. 

താന്‍ തലുങ്ക് ചിത്രം കഴിഞ്ഞു വന്ന് കീമോ തറാപ്പി ചെയ്തിരുന്നു . പിന്നീട് തനിക്ക് ആ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷം ലഭിച്ചു. എന്നാല്‍  വീട്ടുകാരുടെയും മറ്റുള്ളവരുടെയും മുമ്പിൽ അസുഖം മാറിയതായി  അഭിനയിക്കുകയാണ് താനെന്നും അതുകൊണ്ട് തന്നെ  ഷൂട്ടിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് ചിത്രത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് ആ കഥാപാത്രം നഷ്ടമായതെന്ന് അദ്ദേഹം പറയുന്നു.  

പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന സമയത്താണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. എങ്ങനെയോ ആശുപത്രിയില്‍ നിന്ന് ഈ വാര്‍ത്ത പുറത്ത് പോയി. വലിയ സീരിയസാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു.   അത് തിരുത്താന്‍ താന്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സര്‍ജറി കഴിഞ്ഞുവെന്നും  തെലുങ്ക് പടത്തിന്റെ ഷൂട്ടിങ്ങിന് ശേഷം തിരിച്ച് വന്ന്  വന്നിട്ട് ബാക്കി ചികിത്സ എന്നുമാണ് പറഞ്ഞത്.

പിന്നീട് കീമോ തറാപ്പി ചെയ്തു. എന്നാല്‍ താന്‍ ക്യാന്‍സര്‍ മാറിയതായി അഭിനയിക്കുകയാണെന്ന് പറഞ്ഞ്  ആ വേഷം തനിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു ബിഗ് ബഡ്ജക്ട് ചിത്രമായതുകൊണ്ട് തന്നെ റിസ്ക് എടുക്കണ്ട എന്നാണ് ചിലര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.   

Leave a Reply

Your email address will not be published.