“കൂടെ അഭിനയിച്ച നടിക്ക് ഫ്ലാറ്റും ലക്ഷ്വറി കാറും ഡയമണ്ടും വാങ്ങി നല്കി”പക്ഷേ ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല…. നടിയുടെ മറുപടിയില്‍ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ….

ഗോസ്സിപ്പുകളുടെ താവളമാണ് ബോളീവുഡ്. നടീനടന്മാരും സംവിധായകരും തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകരും ഇതിന്‍റെ ഭാഗമാകാറുണ്ട്.
ഇതില്‍ പലതും സത്യത്തിന്‍റെ കണിക ലവലേശം ഇല്ലാത്തവ പോലുമുണ്ട്. പലപ്പോഴും ഇത്തരം കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമകള്‍ പോലും ഇറങ്ങിയിട്ടുണ്ട്. ചില ഗോസ്സിപ്പുകള്‍ പിന്നീട് സത്യമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.    ബോളിവുഡില്‍ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. പ്രമുഖ താരങ്ങള്‍ സ്തിരമായി ഒരുമിച്ച്‌ അഭിനയിച്ചാല്‍ തന്നെ ഗോസ്സിപ്പുകള്‍ പരക്കുക സാധാരണം തന്നെ.   ബോളിവുഡില്‍ കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച്‌ പ്രേക്ഷക പ്രീതി സാമ്പാതിച്ച താരമാണ് ഗോവിന്ദ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രശസ്ത നടി  റാണി മുഖര്‍ജിയുമായി ഗോവിന്ദ പ്രണയത്തിലാണെന്ന രീതിയില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

ഹദ് കര്‍ ദി അപ്‌നേ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഇതിന്‍റെ ചിത്രീകരണത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്ത്തകള്‍ പ്രചരിച്ചത്. ഗോവിന്ദക്കൊപ്പം ആദ്യമാണ് മറ്റൊരു താരത്തിന്‍റെ പേര് ചേര്ത്ത് വാര്‍ത്ത വരുന്നത് അന്നാണ്.  പിന്നീട് പ്രശസ്ത നടി നീലത്തിന്‍റെ പേര് ചേര്‍ത്തൂം വാര്ത്തകള്‍ പരന്നിരുന്നു.  ഗോവിന്ദ കരിയറില്‍ ഏറ്റവും അധികം തിളങ്ങി നില്‍ക്കുന്ന സമയത്താണ്  ഇങ്ങനെ ഒരു ഗോസ്സിപ് പിറവി കൊള്ളുന്നത് . സിനിമയിലെ സൌഹൃദം ഇവര്‍ തങ്ങളുടെ വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിച്ചു എന്നതാണു വാസ്തവം . ഇതാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്. റാണിയ്ക്ക് വേണ്ടി നിരവധി പണം ഗോവിന്ദ ചിലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ .

 

നിരവധി ആഢംബര ഫ്‌ളാറ്റുകളും ലക്ഷ്വറി  കാറുകളും വില പിടിപ്പുള്ള  ഡയമണ്ടുമെല്ലാം ഗോവിന്ദ ഇവര്‍ക്ക് വാങ്ങി നല്‍കിയിരുന്നു. റാണിയെ പല ചിത്രങ്ങളിലേക്ക് ശൂപാര്‍ശ ചെയ്തതും ഗോവിന്ദ ആയിരുന്നു. എന്നാല്‍ റാണിയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ഗോവിന്ദ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. സുനിജ അഹൂജയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് .

ഇതേക്കുറിച്ച് പിന്നീട് റാണിയോട് നേരിട്ട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഗോവിന്ദക്കൊപ്പം  ഒന്നോ രണ്ടോ ചിത്രങ്ങളില്‍  ഒരുമിച്ച്‌ അഭിനയിച്ചാല്‍ അവരൊക്കെ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് പതിവാണ് എന്നാണ്. താന്‍ മാത്രമല്ല നീലം, ഫറ ഖാന്‍, റവീണ, പ്രീതി തുടങ്ങിയ നടിമാരുടെ പേരും ഇത്തരത്തില്‍ ഗോവിന്ദയുടെ പേരിനൊപ്പം ചേര്‍ത്തു പറഞ്ഞിട്ടുള്ളതായി റാണി മുഖര്‍ജി പറഞ്ഞു.

Leave a Reply

Your email address will not be published.