“ആ ചിത്രത്തിന് വേണ്ടി ഒരു 15 കിലോ കുറക്കാന്‍ ഞാന്‍ ലാലിനോട് പറഞ്ഞു” പ്രിയദര്‍ശന്‍ …. അണിയറയില്‍ ഒരുങ്ങുന്നത് ‘അതുക്കും മേലെ….’

മലയാളത്തിലെ വിജയ ചിത്രങ്ങളുടെ ഫോര്‍മുലയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട് കെട്ട്. ഇവരൊന്നിക്കുംബോഴൊക്കെ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും മലയാളി പ്രതീക്ഷിക്കുന്നില്ല.  ഇവരുടെ കൂട്ടുകെട്ടിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ . റിലീസ്സാകും മുമ്പ് തന്നെ വന്‍ പ്രതീക്ഷയാണ് ഈ സിനിമയെക്കുറിച്ച് അണിയറയിലും പുറത്തും ഉള്ളവര്‍ക്ക്.

എന്നാല്‍ മരയ്ക്കാറിന് ശേഷം ഇതേ കൂട്ടുകെട്ടില്‍  ഉടന്‍ മറ്റൊരു ചിത്രമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.     ‘മരക്കാറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ഒരു സ്പോര്‍ട്‍സ് ഡ്രാമയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു കഴിഞ്ഞു. ആ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം

റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം ‘റേജിംഗ് ബുള്‍’ തന്നെ ഏറെ മോഹിപ്പിച്ചിട്ടുള്ള സിനിമയാണ്.  ഇത് തങ്ങള്‍ ഒന്നിക്കുന്ന ‘റേജിംഗ് ബുള്‍’ ആയിരിക്കുമെന്ന് പ്രിയന്‍ അഭിപ്രായപ്പെട്ടു. ഒരു ഒണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ഒരു ബോക്സറുടെ കഥയായിരിക്കും പുതിയ ചിത്രമെന്ന് പ്രിയദര്‍ശന്‍ പറയുന്നു.  പ്രശസ്‍തിയിലേക്കുള്ള ഒരു മനുഷ്യന്‍റെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും ആണ്  ഇതിവൃത്തം . മോഹന്‍ലാലും താനും ചേര്‍ന്ന് പലതരത്തിലുമുള്ള സിനിമകള്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ ഇതുവരെ ഒരു സ്പോര്‍ട്‍സ് സിനിമ  ചെയ്‍തിട്ടില്ല. ഈ ചിത്രത്തിലെ കഥാപാത്രത്തിനായി മോഹന്‍ലാല്‍ വലിയ രീതിയില്‍ ശരീരം ഒരുക്കിയെടുക്കേണ്ടതുണ്ട്. 15 കിലോയോളം  ശരീരഭാരം കുറയ്ക്കേണ്ടതായിട്ടുണ്ട് .

പിന്നീട് പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, നായകന്‍റെ പ്രായമാകുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടത് . മോഹന്‍ലാലിന് അത് കഴിയുമോ എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ആശങ്കയ്ക്കൊന്നും വകയില്ല. അദ്ദേഹത്തിന് ഒരു സിനിമയുടെ ഭാഗമായി കഴിയാത്തതായി ഒന്നുമില്ലന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published.