ഒടുവില്‍ വിവാഹ മോചനത്തിനുള്ള കാരണം വ്യക്തമാക്കി മേതില്‍ ദേവിക

കഴിഞ്ഞ ദിവസ്സം സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കിയ ഒരു വാര്‍ത്തയായിരുന്നു നടനും എം എല്‍ എയുമായ മുകേഷിന്‍റെയും മേതില്‍ ദേവികയും ബന്ധം  വേര്‍പിരിയുന്നു എന്നത്.  ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും വാക്‍വാദങ്ങളും സമൂഹ മാധ്യമങ്ങളില്‍ കത്തിക്കയറി. തുടര്ന്ന് മുകേഷിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. മുകേഷിനെതിരെ സൈബര്‍ പോരാളികള്‍ പരസ്ത്രീ ബന്ധവും  ദുര്‍നടപ്പും അമിത മദ്യപാനവും ആരോപിച്ച് രംഗത്തെത്തിയിരിന്നു. എന്നാല്‍ ഇതിനോടനുബന്ധിച്ച് ഇതുവരെ ഒരു തരത്തിലുമുള്ള പരസ്യ പ്രതികരണവും  നടത്താതിരുന്ന ദേവിക ഇപ്പോള്‍ മാധ്യമങ്ങളോട് സംവദിക്കുകയുണ്ടായി.

വിവാഹബന്ധം വേര്‍പിരിയാന്‍ മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്ത ശരിവച്ച അവര്‍ തങ്ങള്‍ പിരിയുന്നത് പരസ്‌പര ധാരണ പ്രകാരമാണെന്നും അതുകൊണ്ട് തന്നെ  ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെയും വാസ്തവ വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു.   

മുകേഷിനെതിരെ താന്‍ ഇതുവരെ പരസ്യമായി ഒരു  പ്രതികരണവും നടത്തിയിട്ടില്ല എന്ന് അവര്‍ ആവര്‍ത്തിച്ചു . ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. നാല്‍പത് വര്‍ഷത്തോളമായി അഭിനയ രംഗത്തുള‌ള മുകേഷിനെ വ്യക്തിപരമായി അപമാനിക്കാന്‍ താനാഗ്രഹിക്കുന്നില്ല. വിവാഹമോചനത്തിലേക്കെത്തിയ കാരണം  തീര്‍ത്തും വ്യക്തിപരമാണ്.  മുകേഷുമായി വളരെ  സൗഹാര്‍ദ്ദപരമായി പിരിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മേതില്‍ ദേവിക അറിയിച്ചു.

തങ്ങളുടെ വിവാഹമോചനം ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ വിവാദമാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. അതുകൊണ്ട് തന്നെ വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരിയ്ക്കലും ചര്‍ച്ചയാകരുതെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ദേവിക അഭിപ്രായപ്പെട്ടു. മുകേഷ് ഒരു പക്വതയുള്ള  മനുഷ്യനല്ല എന്ന് ദേവിക അഭിപ്രായപ്പെട്ടു. ദേഷ്യം വന്നാല്‍ പലപ്പോഴും മുകേഷിന് നിയന്ത്രണം നഷ്ടപ്പെടാറുണ്ട്.   എന്നാല്‍  വിവാഹമോചനത്തിന് ശേഷവും ഒരു നല്ല സുഹൃത്തായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നാതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published.