പ്രേമത്തിന്‍റെ ഷൂട്ടിങ്ങ് സമയത്ത് ഷറഫുദീന് സംവിധായകന്‍ രഹസ്യമായി നാല്‍കിയ സമ്മാനങ്ങള്‍ എന്താണെന്നറിയുമോ….

യുവ തലമുറ നെഞ്ചിലേറ്റിയ ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ അപാരമായ മെക്കിങ് ഇഫക്ടിന്‍റെ അനന്തരഭലമാണ് പ്രേമത്തിന് മലയാളത്തിനകത്തും പുറത്തും ലഭിച്ച വരവേല്‍പ്പിനുള്ള കാരണം . നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം അന്നുവരെയുള്ള കളക്ഷന്‍ റിക്കാര്‍ഡുകളൊക്കെയും ഭേദിച്ച ചിത്രമാണ്. ഈ ചിത്രത്തിലൂടെ നിരവധി പുതു മുഖങ്ങളെ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരില്‍ ഒരാളാണ് ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നല്കിയ ഷറഫുദീന്‍.
തന്നെ ഒരു മികച്ച നടനായി വാര്‍ത്തെടുത്തത് ഷറഫുദീന്‍റെ സുഹൃത്തും പ്രേമത്തിന്‍റെ സംവിധായകനുമായ അല്‍ഫോണ്‍സ് പുത്രനാണെന്ന് അദ്ദേഹം പറയുന്നു.   പ്രേമത്തിന്‍റെ ചിത്രീകരണ സമയത്ത് മറ്റാര്‍ക്കും നല്‍കത്ത സമ്മാനങ്ങള്‍ ഷറഫുദീന് സവിധായകന്‍ രഹസ്യമായി നല്‍കിയെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ ഒരു മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ താരം ആ സമ്മാനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

‘പ്രേമത്തിന്‍റെ ചിത്രീകരണ സമയത്ത് സംവിധായകന്റെ കയ്യില്‍ നിന്നും ലഭിച്ച സമ്മാനങ്ങളൊക്കെയും തെറിയുടെ രൂപത്തിലായിരുന്നെന് ഷറഫുദീന്‍ തമാശ രൂപേണ പറയുന്നു.  തനിക്ക് ലഭിച്ച “വിചിത്രമായ” സമ്മാനങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. തന്‍റെ എക്സ്പ്രേഷന്‍ മോശമായതുകൊണ്ടാണ് അത്തരം സമ്മാണങ്ങള്‍ ലഭിച്ചതെന്നും ഷറഫുദീന്‍ പറയുന്നു.   

ചിത്രത്തിലെ നായകനായ നിവിന്‍ വളരെ നന്നായി പെഫോം ചെയ്തുകൊണ്ടിരിക്കുമ്പോള്‍  ടെന്‍ഷന്‍ അടിച്ച് തന്‍റെ കിളി പോയി. എന്നാല്‍ ആ ചിത്രത്തില്‍ നിന്നും കിട്ടിയ വലിയ പാഠം അടുത്ത സിനിമയില്‍ പരിഹരിച്ചു. ‘ഹാപ്പി വെഡിംഗ്’ എന്ന ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ തനിക്ക് ആദ്യം ലഭിച്ച ഫോണ്‍ കോള്‍ നിവിന്റെതാണെന്നും അദ്ദേഹാം പറയുന്നു.

ഇപ്പോള്‍ തന്‍റെ അഭിനയത്തിന്റെ മീറ്റര്‍ വളരെ കറക്റ്റ് ആയിട്ടുണ്ട്, ഇത് തന്നെയാണ് ശരിക്കും സിനിമയില്‍ വേണ്ടത് അതുകൊണ്ട് ഇനിയങ്ങോട്ട്
തകര്‍ത്തോളൂ എന്നുമുള്ള നിവിന്‍റെ വാക്കുകള്‍ തനിക്ക് നല്കിയ ആത്മവിശ്വാസ്സം ചെറുതല്ലന്നുമുല്ല, അതാണ്  തനിക്ക് പ്രചോദനമായതെന്നും  ഷറഫുദീന്‍ പറയുന്നു.

Leave a Reply

Your email address will not be published.