ഇന്റര്‍നാഷ്ണല്‍ ലുക്ക് ഉള്ള മലയാളി നായിക എന്ന വിശേഷണത്തിന് അര്‍ഹയായ മലയാള നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തനിമക്കപ്പുറം സര്‍വദേശീയമായ രൂപഭംഗിക്ക് ഉടമയായ ഇവര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര നായികമാരുടെ ശ്രേണിയില്‍ ഇടം നേടാന്‍ കഴിഞ്ഞ അഭിനയേത്രികളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട നടികളില്‍ ഒരാളാകാന്‍ ഈ തിരുവനന്തപുരം കാരിക്ക് കഴിഞ്ഞിട്ടുണ്ട്. സൈബറിടങ്ങളില്‍ തന്റെ ഇടവേളകളില്ലാത്ത സജീവത കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന ഐശ്വര്യ പങ്ക് വയ്ക്കുന്ന ഓരോ പോസ്റ്റുകളും ഇരു കയ്യും നീട്ടിയാണ് ഇന്നത്തെ യുവ തലമുറ സ്വീകരിക്കുന്നത്. ഇവരുടെ കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകവൃന്തത്തെ നിരാശരാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇവര്‍ ഇനീ കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമത്തില്‍ നിന്നും അവധിയെടുക്കുന്നുവെന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

നിക്കി ബാനാസ് എന്ന പ്രസ്ഥായായ എഴുത്തുകാരിയുടെ ‘പോസ്’ എന്ന പ്രസിദ്ധമായ വരികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചുകൊണ്ടാണ്
ഇവരുടെ താല്ക്കാലികമായ പിന്‍വാങ്ങല്‍ തന്നെ അനുഗമിക്കുന്ന
യുവതയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് കാരണത്തിന്റെ പേരിലാണ് ഇപ്പോള്‍ ഇത്തരം ഒരു ഇടവേള എടുക്കുന്നത് എന്ന കാര്യം ഇവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഐശ്വര്യയുടെ ഈ പോസ്റ്റിന് താഴെ അനവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് എപ്പോഴുള്ള ഈ വിടവാങ്ങല്‍ എന്ന് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട് . പലരും താരത്തിന്റെ വിടവാങ്ങലിന്റെ കാരണം അന്വേഷിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ കാരണം അവര്‍ നല്‍കിയിട്ടില്ല.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി ഐശ്വര്യയുടെ ഏഴോളം ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. തമിഴില്‍ വിക്രം നായകനായെത്തുന്ന മണിരത്നം ചിത്രത്തിലാണ് ഇപ്പോള്‍ ഐശ്വര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.