സ്വന്തമായി വീട് എന്ന ആഗ്രഹ സഫലീകരണത്തിനായി യുദ്ധത്തിൽ ധീരതയ്ക്ക് ലഭിച്ച മെഡൽ ലേലത്തിൽ വെച്ച് സൈനികൻ. ഇറാഖ് യുദ്ധത്തിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്കോട്ടിഷ് സൈനികനായ ഷോണ്‍ ഗാരി ജാർഡൈനാണ് ഈ കടുംകൈക്ക് മുതിർന്നത്.

യുദ്ധത്തിലെ ധീരതയ്ക്ക് ബ്രിട്ടൻ നൽകുന്ന പരമോന്നത ബഹുമതി വിക്ടോറിയ ക്രോസ് മെഡലാണ്, അതിന് തൊട്ട് പിന്നിൽ രണ്ടാമതാണ് ഷോണ്‍ ലേലത്തിൽ വെച്ച കോണ്സ്പിക്യൂസ് ഗ്യാലൻറ് ക്രോസ് ബഹുമതി. 2003ലെ ഇറാഖ് യുദ്ധത്തിലെ പോരാട്ടവീര്യത്തിനാണ് ഷോണിന് ഈ മെഡൽ നൽകി രാജ്യം ആദരിച്ചത്.
ഡിസ്ക് നൂനൻ വെബ്ബിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ ഒരു സ്വകാര്യ വ്യക്തി 140000 ബ്രിട്ടീഷ് പൗണ്ട് (14365064 ഇന്ത്യൻ രൂപ) നൽകി മെഡൽ സ്വന്തമാക്കുകയായിരുന്നു. സ്കോട്ടിഷ് റെജിമെന്റിന് ലഭിച്ച ഒരേ ഒരു കോണ്സ്പിക്യൂസ് ഗ്യാലൻറ് ക്രോസാൻ ഷോണിന്റെ എന്നാണ് ലേലത്തിന് നേതൃത്വം കൊടുത്ത ഡിസ്ക് നൂനൻ വെബ്ബ് പറയുന്നത്. സ്കോട്ടലാന്റിലെ ഡംഫ്രെയി പ്രദേശത്ത് നിന്നുള്ള ഷോണ്‍ 16ആം വയസ്സിലാണ് ബ്രിട്ടീഷ് ആർമിയുടെ ഭാഗമാകുന്നത്.

2003 ജൂൺ മധ്യത്തോടെയാണ് TELIC 2 ന്റെ ആദ്യ ബറ്റാലിയനിന്റെ ഭാഗമായി ഇറാഖ് യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുക്കുന്നത്. 21 വയസായിരുന്നു അന്ന് ജാർഡൈന്റെ പ്രായം. ക്യുക്ക് റിയാക്ഷൻ ഫോഴ്സ് ഫയർ ടീമിന്റെ ലീഡറായി ആണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എഐ ഉസെയ്ർ സെക്യൂരിറ്റി ബെയ്സ്, മൈസാൻ പ്രവിശ്യ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചപ്പോൾ ധാരാളം അപകടകരമായ അവസ്ഥകളെ നേരിടേണ്ടി വന്നിട്ടുണ്ട്. കൃത്യമായ നീക്കത്തിലൂടെ മൂന്ന് ശത്രുക്കളെ വധിച്ച് ടീമിനെ മുന്നോട്ട് നയിക്കുകയും ശത്രുക്കളെ മേഖലയിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതമാവുകയും ചെയ്തിരുന്നു.

ഇന്ത്യയിലാണ് ഈ സംഭവം നടന്നതെങ്കിൽ ഉണ്ടാവുന്ന പുകിലുകൾ ചിന്തിച്ച് നോക്കു…!!