ലോകത്തിലെ ഏറ്റവും നല്ലവനായ കള്ളൻ…! നിലവിൽ ഫാൻസ്‌ അസോസിയേഷൻ തുടങ്ങേണ്ട അവസ്ഥ…!! തൊണ്ടി മുതൽ ഇയാൾ എന്ത്‌ ചെയ്തെന്നറിയണ്ടേ ?

പലതരം തസ്കരന്മാരെ വാർത്തകളിലും മറ്റും നാം കാണാറുണ്ട്. എന്നാൽ നമ്മൾ കണ്ടിടത്തോളം ദയയോ സിമ്പതിയോ ഇല്ലാത്തവരായിരിക്കും അവർ. എന്നാൽ അങ്ങനെയല്ല, കള്ളന്മാർക്ക് ഇടയിലും “നല്ലവരായ ഉണ്ണികൾ” ഉണ്ട്. അത്തരം ഒരു കള്ളന്റെ കഥയാണ് മലപ്പുറം വേങ്ങരയിൽ നിന്നും പുറത്തുവരുന്നത്.

 ഒരുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട സ്കൂട്ടർ യാതൊരു കേടുപാടും കൂടാതെ മോഷ്ടിച്ച സ്ഥലത്ത് തന്നെ കൊണ്ടുപോയി വച്ചിരിക്കുകയാണ് ഈ കള്ളൻ. അതുമാത്രമല്ല, സ്കൂട്ടർ മോഷ്ടിക്കുമ്പോൾ ഉണ്ടായിരുന്ന പഴയ ഹെൽമെറ്റിനു പകരം ഒരു പുതു പുത്തൻ ഹെൽമറ്റ് കൂടി സമ്മാനിച്ചിട്ടാണ് ഈ കള്ളൻ കടന്നുകളഞ്ഞത്.

 കഴിഞ്ഞ മാസം 21 നാണ് വേങ്ങര പറപ്പൂര് സ്വദേശിയായ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ എന്ന സ്കൂട്ടർ വീട്ടുമുറ്റത്ത് നിന്നും മോഷണം പോകുന്നത്. രാത്രിയിൽ വാഹനത്തിൽ തന്നെ ചാവി വെച്ചിരുന്ന ഇദ്ദേഹം പിറ്റേന്നാണ് വാഹനം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് റഷീദ് വേങ്ങര പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാത്രിയിൽ വാഹനം ഒരാൾ കൊണ്ടുപോകുന്നതായി കണ്ട ദൃക്സാക്ഷിയും ഉണ്ട്.

 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതിയുടെ മുഖം വ്യക്തമല്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് പോലീസിന്റെ നിരീക്ഷണ ക്യാമറയിൽ ഈ വാഹനം കണ്ടു  എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം അവിടെക്കും വ്യാപിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ വീടിനു പുറത്തിറങ്ങിയ റഷീദ് കണ്ടത് തന്റെ നഷ്ടപ്പെട്ട  വാഹനം മോഷ്ടിക്കപ്പെട്ട അതേ സ്ഥലത്തു തന്നെ  കൊണ്ടു വച്ചിരിക്കുന്നതാണ്. ഏതായാലും കള്ളന്റെ മാനസാന്തരത്തിൽ താൻ നഷ്ടപ്പെട്ടെന്നു കരുതിയ വാഹനം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് റഷീദ്.

Leave a Reply

Your email address will not be published.