“ആ നടനുമായുള്ള രഹസ്യ ബന്ധം തുടർന്നിരുന്നെങ്കിൽ, ചൈതന്യയെ പോലെ ഒരു ഭർത്താവിനെ എനിക്ക് കിട്ടില്ലായിരുന്നു” – ഇപ്പോഴും തുറന്ന് പറയാത്ത കുറെ ബന്ധങ്ങൾ ഉണ്ട്….!! നടി സാമന്ത മനസ്സ് തുറക്കുന്നു

പ്രശസ്ത ടോളിവുഡ് ദമ്പതിമാരായ അക്കിനേനി നാഗ ചൈതന്യയും സാമന്തയും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹം 2017 ഒക്ടോബറിൽ ആണ് നടന്നത്. ഗോവയിൽ വെച്ച്  ആഡംബരമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.

എന്നാൽ, ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് സാമന്തയാണ്. മുൻ കാമുകനെ സംബന്ധിച്ച് ഒരു സ്വകാര്യ ചാനൽ ഇന്റർവ്യൂവിൽ താരം നടത്തിയ വെളിപ്പെടുത്തലുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിന് മുമ്പ്, നടി സാമന്തയും നടൻ സിദ്ധാർഥും തമ്മിൽ പ്രണയത്തിലായിരുന്നു എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഏതാനും വർഷങ്ങൾ ഇരുവരും ഡേറ്റ് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, അവരുടെ ബന്ധം ചില ആസ്വാരസ്യങ്ങൾ കാരണം വേർപെട്ടിരുന്നു.

പിന്നീട്, സാമന്ത ജീവിതത്തിൽ മുന്നേറി. ടോളിവുഡ് താരം അക്കിനേനി നാഗ ചൈതന്യയെ വിവാഹം കഴിച്ചു. അവർ തമ്മിൽ ഒരുപാട് കാലം പ്രണയിച്ച് നടന്നിട്ടില്ലെങ്കിലും, ഇരുവരും വിവാഹ ശേഷം കടുത്ത പ്രണയത്തിൽ ആണ്. ഇരുവരും ഒരുമിച്ച് ഉണ്ടാകുന്ന നിമിഷങ്ങളുടെയും യാത്രകളുടെയും ചിത്രങ്ങൾ, സാമന്തയും ചൈതന്യയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്. ‘ഏറ്റവും റൊമാന്റിക് ജോഡികൾ’ എന്നാണ് ആരാധകർ തന്നെ ഇവരെ വിശേഷിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ട സെൽഫികൾ മുതൽ അവധിക്കാല ഫോട്ടോകൾ വരെ, അവരുടെ ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ചവയാണ്.

അടുത്തിടെ, ഒരു പ്രമുഖ വിനോദ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സാമന്ത തന്റെ ഭർത്താവ് ചൈതന്യയെ കുറിച്ച് ആത്മാർത്ഥമായി സംസാരിച്ചു.  മാത്രമല്ല, മുൻ കാമുകൻ സിദ്ധാർഥിനെ കുറിച്ചും ചില കാര്യങ്ങൾ സാമന്ത വെളിപ്പെടുത്തി.

” ആ ബന്ധം തുടർന്ന് പോയിരുന്നെങ്കിൽ, നടി സാവിത്രിയെപ്പോലെ എന്റെ വ്യക്തിജീവിതത്തിലും ഞാൻ അത്തരമൊരു പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു. എന്നാൽ ഞാൻ അത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു, ആ ബന്ധം മോശമായിത്തീരുമെന്ന് ഞാൻ മനസ്സിലാക്കിയയുടനെ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞു. അതുകൊണ്ട്, എന്റെ ജീവിതത്തിൽ നാഗ ചൈതന്യയെപ്പോലെയുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞു. അതിൽ ഞാൻ ഏറെ ഭാഗ്യമുള്ളവളാണ്. അവൻ എന്റെ രത്നമാണ്. ” ഇതായിരുന്നു സാമന്ത അഭിമുഖത്തിൽ പറഞ്ഞത്.

Leave a Reply

Your email address will not be published.