അതൊരു ഒന്നാംതരം തേന്‍ വരിക്കയാണ് ; വ്യത്യസ്ഥമായ അഭിപ്രായം പങ്ക് വച്ച് സൂപ്പര്‍ താരം.

മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളുടെ തലവര തന്നെ മാറ്റി എഴുതിയ നടനാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളുടെ എല്ലാ സൌന്ദര്യവും ഉള്‍ക്കൊള്ളുന്ന നടനചാരുത അഭ്രപാളിയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിലെ  പ്രേക്ഷകരെ ഹരം കൊള്ളിച്ച പല ചിത്രങ്ങളിലും നായകന്‍ സുരേഷ് ഗോപി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് നഷ്ടമായതും ഇത്തരത്തിലുള്ള സുരേഷ് ഗോപി ചിത്രങ്ങള്‍ തന്നെ. സുരേഷ് ഗോപി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 2021ല്‍ സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നാലോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതോടെ പ്രേക്ഷകരുടെ സുദീര്‍ഘമായ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ചിത്രം പാപ്പന്‍, ഒറ്റക്കൊമ്പന്‍ എന്നിങ്ങനെ പോകുന്നു ചിത്രങ്ങളുടെ നിര.

വരാന്‍ പോകുന്ന തന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ച് ഒരു ഒൺലൈൻ ചാനലില്‍ സുരേഷ് ഗോപി സംസാരിക്കുകയുണ്ടായി. കാവല്‍ ഒരു വിളഞ്ഞ ചക്ക അവിയലാണ് എന്നും,  ഒറ്റക്കൊമ്പന്‍ മധുരമൂറുന്ന തേന്‍വരിക്കയാണെന്നുമാണ്  അദ്ദേഹം ഈ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ ഒറ്റക്കൊമ്പനും കാവലും ഉള്‍പ്പെടെ  ഇനി വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളും ഏറ്റവും മികവുറ്റത് തന്നെയാണെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. 

കോവിഡ് പ്രോട്ടോക്കോള്‍ നിഷ്കര്‍ഷ ഉള്ളതിനാല്‍  ഒറ്റക്കൊമ്പൻ്റെ  ചിത്രീകരണം ഇപ്പോള്‍ നിർത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ കാവലന്‍ പൂര്‍ണമായും ചിത്രീകരിച്ചു കഴിഞ്ഞു. സമീപ ദിവസ്സങ്ങളില്‍ റിലീസ് ചെയ്ത  കാവലിൻ്റെ  ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഒരു മാസ് ആക്ഷന്‍ ത്രില്ലറാണ്  കാവല്‍ എന്നാണ് അണിയറ സംസാരം. തമ്പാന്‍ എന്നു പേരുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒപ്പം ഒരു പ്രധാന വേഷത്തില്‍ രഞ്ജി പണിക്കരും അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.