ഈ നിമിഷം ദൈവീകം ! ആഗ്രഹിച്ചിരുന്ന ആ കൂടിച്ചേരലിനെ അദ്ദേഹം വിശേഷിപ്പിച്ചത് അങ്ങനെയാണ്.

പ്രിയദര്‍ശന്‍ ലിസ്സി ദമ്പതികളുടെ പ്രിയപുത്രി കല്ല്യാണി പ്രിയദര്‍ശന്‍ വളരെ
കുറച്ചു ചിത്രങ്ങളിലൂടെത്തന്നെ  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ്. ബ്ലോക് ബസ്റ്റര്‍ ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തില്‍  കല്യാണിയും
ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ആരംഭിച്ചത് തന്നെ കല്ല്യാണിയുടെ മുഖത്ത് ക്ലാപ്പ് വച്ചുകൊണ്ടാണ്. 


തന്‍റെ പ്രിയ സുഹൃത്തും കംപ്ലീറ്റ് ആക്ടറുമായ മോഹന്‍ലാലിനൊപ്പം കല്യാണി അഭിനയിച്ചതിന്‍റെ  സന്തോഷം അറിയിച്ചിരികുകയാണ് സംവിധായകനുമായ പ്രിയദര്‍ശന്‍. ഇത് ദൈവം സമ്മാനിച്ച അതുല്ല്യ നിമിഷമായിട്ടാണ് പ്രിയ ദര്‍ശന്‍ ആ കൂടിച്ചേരലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണെന്നും തന്‍റെ  മകള്‍ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആൻ്റണിക്കും നന്ദി എന്നുമാണ് പ്രിയദര്‍ശന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തത്. കോവിഡ് വ്യാപനത്തിന്‍റെ ആതിഖ്യം രൂക്ഷമായതിനാല്‍ കേരളത്തില്‍ ആദ്യം  ഷൂട്ടിങ്ങ് അനുമതി ലഭിച്ചില്ല. അതുകൊണ്ട് തന്നെ  ബ്രോഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ വീണ്ടും ഷൂട്ടിങ്ങ് അനുമതി ലഭിച്ചതിനാല്‍ ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍  അറിയിച്ചിരുന്നു.

ജൂണ്‍ മാസത്തിലാണ്  പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.