മലയാള സിനിമയിലേക്ക് ഒരു കാസ്റ്റിങ് കാള്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്കി സംവിധായകന്‍ പക്ഷേ ഒരു പ്രശ്നമുണ്ട് !

പലപ്പോഴും നടീനടന്മാരെ തേടി നിരവധി കാസ്റ്റിംഗ് കോളുകള്‍ സംവിധായകരും അണിയറ പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത് തീര്‍ത്തൂം സര്‍വ സാധാരണമാണ് എന്നാല്‍ ഇപ്പോള്‍ സൈബറിടങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒരു വ്യത്യസ്ഥമായ കസ്റ്റിംഗ്   കോളിന്‍റെ പരസ്യമാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘പ്രതി പ്രണയത്തിലാണ്’  എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ വേറിട്ട കാസ്റ്റിംഗ് കോള്‍ പങ്കുവച്ചിരിക്കുന്നത്. 

മുരളി ഗിന്നസ്സും സംവിധായകനായ  വിനോദും  ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രതി പ്രണയത്തിലാണ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തിന് വേണ്ടിയാണ് കാസ്റ്റിങ് കാള്‍. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ ഒരു പ്രതിയുടെ പ്രണയവും യാത്രയുംചിത്രത്തിന്‍റെ പ്രധാന ഭാഗമാണ് അത്തരത്തില്‍ പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകന്‍ വിനോദ് തികച്ചും വ്യത്യസ്തമായ ഒരു വാഹനത്തിന് വേണ്ടിയുള്ള  കാസ്റ്റിംഗ് കാള്‍

20-30 വര്‍ഷത്തിനിടയില്‍ പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്. പ്രതിക്കും പോലീസുക്കാര്‍ക്കും മറ്റു സഹയാത്രകര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വണ്ടിയാണ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം  ബജാജ് ടെമ്പോ മെറ്റഡോര്‍, വോക്സ് വാഗന്‍ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം. അതുകൊണ്ട് തന്നെ ഇത്തരം വണ്ടികള്‍ കൈവശമുള്ളവര്‍ 90487 57666 എന്ന വാട്ട്സ്‌ആപ്പ് നമ്പറിൽ വണ്ടിയുടെ ഫോട്ടോകള്‍ അയച്ച്‌ വിവരമറിയിക്കണം എന്നാണ് ഈ കാസ്റ്റിങ് കാളില്‍ പറയുന്നത്. വാഗമണ്ണിൻ്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ സംഭവിക്കുന്ന ചില വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം പുരോഗമിക്കുന്നത്

Leave a Reply

Your email address will not be published.