ആദ്യം മിസ്ഡ് കോൾ വിളിക്കും; പിന്നെ സൗഹൃദം സ്ഥാപിച്ച്‌ വലയിലാക്കും; പെൺക്കുട്ടികളെ വലയിലാക്കി പീഢത്തിനിരയാക്കുന്ന മൂവർ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പെൺക്കുട്ടികളെ വലയിലാക്കി പീഢത്തിനിരയാക്കുന്ന മൂവർ സംഘം പോലീസ് പിടിയിൽ. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയൽ കോളനി സ്വദേശികളായ ചലഞ്ച് എന്ന ഷൈൻ (20), ചൊള്ളമാക്കൽ വീട്ടിൽ ജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്.

സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നിന്നു പെൺകുട്ടികളുടെ നമ്പർ  ശേഖരിക്കുകായും തുടർന്ന് ഇവർ പെൺക്കുട്ടിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നതാണ് തുടക്കം. തിരിച്ചു വിളുക്കുന്നതോടെ സൗഹൃദം ഇവർ പെൺകുട്ടികളുമായി സ്ഥാപിക്കും. തുടർന്നു ഇവർ അശ്ലീല ചർച്ചകൾ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും നമ്പറുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യും.

ചാത്തന്നൂർ സ്വദേശിയായ 17കാരനാണ് സേറ്റഷൻ പരിധിയിലെ 15 കാരിയെ ഇത്തരത്തിൽ വലയിലാക്കിയത്. ലഹരി മരുന്നുകൾക്കും മൊബൈൽ ഗെയിമുകൾക്കും അടിമയായ ഇയാൾ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികൾക്ക് പെൺക്കുട്ടിയുടെ മൊബൈൽ നമ്പർ ലഭിക്കുന്നത്. പിന്നീട് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുന്നത് പതിവായി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി മാതാപിതാക്കൾ വിവരം ചോതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോക്‌സോ, ഐ.ടി ആക്ടുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. സി.ഐ, പി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ, വിജയകുമാർ, ഉദയകുമാർ, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം അന്വേഷണം ഊർജ്ജിതമാക്കുകയും മുണ്ടക്കയം പുഞ്ചവയൽ കോളനിയിൽ നിന്നു ചലഞ്ചിനേയും ജോബിനേയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് 17കാരനെ ചാത്തന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികളുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളെ പ്രതികൾ വശീകരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.