പ്രശസ്ത സംവിധായകന്‍ കമല്‍ കുടുങ്ങി ! പീഡന ആരോപണവുമായി യുവതി ; തെളിവടക്കം പുറത്ത്

സിനിമയില്‍ അവസ്സരം ലഭിക്കുന്നതിനായി  പെണ്‍കുട്ടികളെ ശരീരികമായി ഉപയോഗിക്കുന്ന കാസ്റ്റിങ് കൌച്ച് എന്ന പേരില്‍ ഒരു സംഘം തന്നെ ചലച്ചിത്ര ലോകത്ത് നില നില്‍ക്കുന്നതായി പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഇത് സിനിമയുടെ അണിയറയില്‍ നടക്കുന്നതായി പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. കുറച്ചു നാള്‍ മുൻപ് വരെ ഇത്തരം വിഷമതകള്‍ നേരിടേണ്ടി വന്നവര്‍ ദൃശ്യ മാധ്യമത്തിലെ മീ ടൂ എന്ന പേരില്‍ ഒരു ക്യാംപയിന്‍ തന്നെ നടത്തുടകയുണ്ടായി. പിന്നീട് ലോകത്താകമാനം അത് ആളിപ്പടരുകയും ചെയ്തിരുന്നു. കേരളത്തിലും അതിന്‍റെ അലയൊലികള്‍ ഉണ്ടായി. ഇപ്പോഴിതാ വീണ്ടും ഒരു സ്ത്രീ പീഡനത്തിന്‍റെ വാര്‍ത്തയാണ് മലയാള സിനിമയെ പിടിച്ചു കുലുക്കിയിരിക്കുന്നത്.       

മലയാളത്തിലെ ഒരു തലമുറക്ക് തന്നെ ഗുരു തുല്യനായ സംവിധായകന്‍ കമലിനെതിരെ പീഡന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. കേരള ചലച്ചിത്ര അക്കാദമിയുടെ  ചെയര്‍മാന്‍ കൂടിയായ കമല്‍ തനിക്ക് നായിക വേഷം  നല്‍കാമെന്ന വ്യാജേന പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. നായിക വേഷം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ കമല്‍ തന്‍റെ  ഔദ്യോഗിക വസതിയില്‍ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇക്കഴിഞ്ഞ 2019 ഏപ്രില്‍ 30 നു കമല്‍ തന്‍റെ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്തും ഇവര്‍ പുറത്തുവിടുകയുണ്ടായി. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന ഭീഷണി എന്നോടു വേണ്ട ! ചെയ്യില്ല, എന്ന അടിക്കുറുപ്പോടെ ആണ് ഈ കത്ത് യുവതി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ആമിയുടെ ചിത്രീകരണവേളയില്‍ രണ്ട് നടിമാരെ കമല്‍ പീഡിപ്പിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.താന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ടോവിനോക്കും  മഞ്ജു വാര്യര്‍ക്കുമൊപ്പം  ഒരു  പ്രധാനപ്പെട്ട റോള്‍  ഉറപ്പായി നല്‍കിക്കൊള്ളാമെന്ന വാഗ്‌ദാനം നൽകുന്നതാണ് ഈ കത്തിന്‍റെ ഉള്ളടക്കം.

Leave a Reply

Your email address will not be published.