ഒടുവില്‍ പുറത്തു വരുന്ന വാർത്തകള്‍ അനുസ്സരിച്ച് അശ്ലീല ചലച്ചിത്ര താരം മിയ ഖലീഫക്കും !!

പ്രശസ്ത ലെബനീസ്-അമേരിക്കൻ അഡൽറ്റ് മോഡലും അശ്ലീലചലച്ചിത്രങ്ങളിലെ നായികയുമാണ് മിയ ഖലീഫ എന്ന മിയ കാലിസ്റ്റ. ലെബനോനില്‍ വേരുകളുള്ള ഇവര്‍ പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 2014ല്‍  വെറും 21 വയസ്സുള്ളപ്പോഴാണ് മിയ ഖലീഫ അശ്ലീല ചലച്ചിത്ര രംഗത്തേക്കു കടന്നു വന്നത്. ചുരുങ്ങിയ കലയാളവിനുള്ളില്‍ തന്നെ  നിരവധി അശ്ലീല ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇവര്‍ പ്രമുഖ വെബ്സൈറ്റായ പോൺഹബ്ബിന്‍റെ 2014-ലെ ഏറ്റവും മികച്ച അശ്ലീല ചിത്രനായികയായി തെരഞ്ഞെടുത്തിരുന്നു. പോൺഹബ്ബ് സൈറ്റിലുള്ള ഇവരുടെ പേജ് പതിനൊന്നു ലക്ഷത്തിലധികം പ്രാവശ്യം സന്ദർശിക്കപ്പെട്ടുവെന്നായിരുന്നു അന്ന് പുറത്തുവന്ന കണക്കുകള്‍.


ഇന്‍റസ്ട്രിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇവർ ഏഷ്യയിലെ അറിയപ്പെടുന്ന  അശ്ലീലചലച്ചിത്ര നായികയായി മാറി.
2019 ല്‍  സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗറെ മിയ ഖലീഫ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ബന്ധം വേര്‍പെടുത്തുന്നു എന്നാണ്  മിയ ഖലീഫ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരോട് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ കുടുമ്പജീവിതം  വേര്‍പെടാതിരിക്കാന്‍ എല്ലാ വിധത്തിലും ശ്രമിച്ചിരുന്നുവെങ്കിലും തങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മിയ പറയുന്നു.

തങ്ങള്‍ ഇപ്പൊഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ വേര്‍പിരിയലിന് കാരണം ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച്‌ പലതരത്തിലുള്ള, പരിഹരിക്കാനാവത്ത ചില വ്യത്യാസങ്ങളാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ യാതൊരു പശ്ചാത്താപവുമില്ലാതെ ഈ അധ്യായം അവസാനിപ്പിക്കുകയാണ് എന്ന് മിയ തനറെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐ.എസ് ഭീഷണിയെത്തുടർന്ന് മിയ പോണ്‍ രംഗത്തു നിന്നും പിന്‍വാങ്ങിയിരുന്നു. പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് മിയ ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് മിയ ഇപ്പൊഴും.

Leave a Reply

Your email address will not be published.