“അച്ഛന്‍ തന്ന ആ ഒരു ഉപദേശം മാത്രം ഞാന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല” അഹാന കൃഷ്ണ.

മലയാളത്തിലെ അറിയപ്പെടുന്ന താരകുടുമ്പത്തില്‍ നിന്നും വെള്ളിത്തിരയിലെത്തിയ അഭിനേത്രിയാണ് അഹാന കൃഷ്ണ. തുരുവന്തപുരം സ്വദേശിയായ ഇവര്‍ പ്രശസ്ത നടന്‍ കൃഷ്ണകുമാറിൻ്റെയും സീരിയല്‍ താരം സിന്ധുവിന്‍റെയും മകളാണ്. 2014ൽ രാജീവ് രവി സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ആഹാനക്ക് ക്യാമറാക്കണ്ണുകള്‍ ഒരിയ്ക്കലും കന്നിക്കാഴ്ചയായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മികച്ചതാക്കാന്‍ ഈ യുവ നടിക്ക് വേഗം കഴിയുകയും ചെയ്തു.


കരിയര്‍ ആയി സിനിമ തെരഞ്ഞെടുത്തപ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ നല്‍കിയ ഉപദേശങ്ങളെക്കുറിച്ച്‌ അടുത്തിടെ ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി. പല ഉപദേശങ്ങളും അച്ഛന്‍ തനിക്ക് തന്നിരുന്നെങ്കിലും അതില്‍ ഒരു ഉപദേശം മാത്രം താന്‍ ഇതുവരെ ചെവിക്കൊണ്ടില്ലന്നു അഹാന കൃഷ്ണ വ്യക്തമാക്കി.

താന്‍ സിനിമയില്‍ എത്തിയപ്പോള്‍ അച്ഛന്‍ നല്കിയ പ്രധാന ഉപദേശങ്ങളില്‍ ഒന്ന് ലൊക്കേഷനില്‍ ഉള്ള ആരെയും വില കുറച്ചു കാണരുത് എന്നായിരുന്നു. ലൈറ്റ് ബോയ്‌ മുതല്‍ ചായ നല്‍കുന്നവരോട് വരെ എല്ലായിപ്പോഴും വളരെ നന്നായി പെരുമാറണം. എല്ലാവരും തുല്ല്യരാണെന്ന ചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണെങ്കിലും
മുകളിലേക്ക് പോകുന്ന അതേ മുഖങ്ങള്‍ തന്നെയാണ് താഴേക്ക്
വരുമ്പോഴും കാണുന്നത്, അത് കൊണ്ട് തന്നെ നമ്മള്‍ ആരെയും ചെറുതായി കാണാന്‍ പാടില്ല. അതുപോലെ തന്നെ സിനിമ, ജീവിതമല്ല മറിച്ച് ജീവിതത്തിൻ്റെ ഒരു ഭാഗമാണ് സിനിമ, എന്നും പറഞ്ഞിരുന്നു. ഇവയൊക്കെ താന്‍ മനസ്സില്‍ സ്വീകരിച്ച ഉപദേശങ്ങളാണെങ്കിലും ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന്‍ തന്ന ആ ഒരു ഉപദേശം മാത്രം താന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് അഹാന പറയുന്നു.

Leave a Reply

Your email address will not be published.