ഇന്ന് മലയാളത്തിലെ ഏറ്റവും അഭിനയശേഷിയുള്ള നടന് ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നല്കുന്ന ഉത്തരമാണ് ഫഹദ് ഫാസില്‍. പിതാവായ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിൻ്റെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്ത അദ്ദേഹം തന്റെ രണ്ടാം വരവ് ഗംഭീരമാക്കി എന്നു തന്നെ പറയാം. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഷാനു എന്ന സ്ക്രീന്‍ നയിം മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമവും അദ്ദേഹം പിന്നീട് തിരഞ്ഞെടുത്തു.

പരാജയത്തില്‍ തുടങ്ങി വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ ഫഹദ് ഫാസില്‍ ഇന്ന് മലയാളവും കടന്ന് അന്യ ഭാഷകളിലേക്കും ചേക്കേറിയിരിക്കുകയാണ്. ആദ്യ ചിത്രത്തിലെ മോശം പ്രകടനം കൊണ്ട് സിനിമാ കുടുമ്പത്തിലെ അഭിനയിക്കാനാറിയാത്ത യുവനടന് എന്ന ചീത്തപ്പെര് കേള്‍ക്കേണ്ടി വന്ന അദ്ദഹം ഇന്ന് മലയാളത്തിലെ ഏറ്റവും അഭിനയശേഷിയുള്ള നടന്മാരുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ്. ഇപ്പോഴിതാ തൻ്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രത്തെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സമീര്‍ താഹിര്‍ സംവിധാനം നിര്‍വഹിച്ചു 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആണ് തൻ്റെ കരിയറിലെ ടേണിംഗ് പോയിൻ്റ് ആയ ചിത്രം എന്നാണ് ഫഹദ് അഭിപ്രായപ്പെട്ടത്. ഫഹദിനെക്കൂടാതെ , വിനീത് ശ്രീനിവാസന് , രമ്യ നമ്പീശന്, നിവേദ തോമസ് തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ന്യൂ ജനറേഷന് ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന് തുണയും നേടി വിജയം വരിച്ചിരുന്നു.
ഇതിന് ശേഷം പിന്നീട് പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ആമീന്‍ ഒടുവില്‍ പുറത്തിറങ്ങിയ മാലിക് തുടങ്ങിയവ ഫഹദിന്റെ അഭിനയസാധ്യതകളെ ചിന്തേരിട്ടെടുത്ത പ്രകടനം കാഴ്ചവച്ച ഒരുപിടി ചിത്രങ്ങളാണ്.