അന്ന് പൃഥ്വിരാജ് പൊട്ടിക്കരഞ്ഞെന്ന് കലാഭവന്‍ ഷാജോണ്‍.

പൃഥ്വിരാജ് നായകനായി കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിര്‍വഹിച്ച്  2019-ല്‍ പ്രദർശനത്തിനെത്തിയ കോമഡി ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ മിയ ജോർജ്ജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിക്കിരിക്കുന്നത്. 

ഇതേ ചിത്രത്തില്‍ പൃഥ്വിരാജ് വളരെ ഇമോഷണലായി ചെയ്ത ഒരു രംഗത്തെക്കുറിച്ച്‌ വളരെ വൈകാരികമായ ഒരു അനുഭവം ഷാജോണ്‍ കഴിഞ്ഞ ദിവസ്സം പങ്ക് വച്ചിരുന്നു.‘ബ്രദേഴ്സ് ഡേ’യിലെ മര്‍മപ്രധാനമായ ഒരു രംഗം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ താന്‍  പൃഥ്വിരാജിനെ കെട്ടിപ്പിച്ച്‌ ഒരു  ഉമ്മ കൊടുത്തുവെന്ന് ഷജോണ്‍ പറയുന്നു.  ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയോടൊപ്പമുള്ള ഒരു വൈകാരിക മുഹൂര്‍ത്തമാണ് ടേക്കില്‍ ചെയ്യാനിരുന്നത്. എന്നാല്‍ താന്‍ പറഞ്ഞത്  ഇതുവരെ രാജു കരയാത്ത ശൈലിയില്‍ ഒന്ന് കരയണം എന്നായിരുന്നു. ഇത്രയും മനോഹരമായി പൃഥ്വിരാജ് കരഞ്ഞഭിനയിക്കുമോ എന്ന് തോന്നും വിധം ആ രംഗം അഭിനയിക്കണമെന്ന് താന്‍ രാജുവിനെ നിഷ്കര്‍ഷിച്ചു.

അപ്പോള്‍ അതെങ്ങനെയെന്ന് കഴിയുക എന്ന് പൃഥ്വിരാജ് തന്നോട് മറുചോദ്യം ചോദിച്ചെങ്കിലും ഒറ്റ ടേക്കില്‍ പൃഥ്വിരാജ് ആ രംഗം മനോഹരമാക്കി. അത് കണ്ട് താന്‍ മറ്റൊന്നും പറയാതെ രാജുവിനെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുത്തുവെന്നും അദ്ദേഹം പറയുന്നു.   സംവിധായകനായിരിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന അപൂര്‍വമായ സന്തോഷമാണത്. നമ്മള്‍ വിചാരിക്കുന്നതിൻ്റെ  മുകളില്‍ ഒരു നടന്‍ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ നമുക്ക്  അഭിമാനം തോന്നുമെന്നും ഷജോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2019-ലെ ഓണച്ചിത്രമായി പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേ ബോക്സ് ഓഫീസില്‍ കൂടുതല്‍  ശ്രദ്ധിക്കപ്പെട്ടില്ല.

Leave a Reply

Your email address will not be published.